Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസുപ്രീംകോടതി...

സുപ്രീംകോടതി ജഡ്​ജിയും ഹൈകോടതിയും സർക്കാറിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നു -വൈ.എസ്​.ആർ സർക്കാർ

text_fields
bookmark_border
jagan-mohan-reddy
cancel

ഹൈദരാബാദ്​: സുപ്രീംകോടതി ജഡ്​ജിക്കും സംസ്ഥാന ഹൈകോടതിക്കുമെതിരെ രൂക്ഷ വിമർശനവുമായി ആന്ധ്രപ്രദേശ്​ സർക്കാർ. വൈ.എസ് ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈ.എസ്.ആർ കോൺഗ്രസ് സർക്കാരിനെ അസ്ഥിരപ്പെടുത്താനും അട്ടിമറിക്കാനും സുപ്രീംകോടതി ജഡ്ജിയും സംസ്ഥാന ഹൈകോടതിയും ​ശ്രമിക്കുന്നതായി സർക്കാർ ആരോപിച്ചു. സുപ്രീംകോടതി ജഡ്ജി എൻ.വി. രമണ ഉൾപ്പെടെയുള്ളവർക്കതിരെയാണ്​ ആരോപണം. തെലുങ്കുദേശം പാർട്ടി പ്രസിഡൻറ്​ എൻ ചന്ദ്രബാബു നായിഡുവി​െൻറ നിർദേശപ്രകാരമാണ്​ ജഡ്​ജിമാരു​ടെ നീക്കമെന്നും ആരോപിക്കുന്നതായി ഹിന്ദുസ്ഥാൻ ടൈംസ്​ റിപ്പോർട്ട്​ ചെയ്യുന്നു​.

ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ജഗൻമോഹൻ റെഡ്ഡി സുപ്രീംകോടതി ചീഫ്​ ജസ്​റ്റിസ്​ എസ്​.എ. ബോബ്​ഡെക്ക്​ കത്തയച്ചു​. ചില വിധികളും ജഡ്​ജിമാരു​ടെ പേരുവിവരങ്ങളും ജഗൻമോഹൻ ഹെഡ്ഡി കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ്​ വിവരം. കേസുകൾ വാദം കേൾക്കുന്നതിനായി സ്വീകരിക്കുന്നതിലും അന്വേഷണങ്ങൾ സ്​റ്റേ ചെയ്യുന്നതിലും ആന്ധ്രപ്രദേശ്​ ഹൈകോടതി തെലുങ്കുദേശം പാർട്ടിക്കും അവരു​ടെ താൽപര്യത്തിനും അനുസരിച്ചുള്ള നിലപാട്​ സ്വീകരിക്കുന്നുവെന്നും​ റെഡ്ഡി കത്തിൽ ആരോപിക്കുന്നു.

സർക്കാരിനെതിരായ പൊതുതാൽപര്യഹരജികളുടെ കാര്യത്തിൽ പക്ഷപാതപരമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതായും ജുഡീഷ്യൽ ഓഫിസർമാർക്കും അവരു​ടെ ബന്ധുക്കളുടേയും കുറ്റങ്ങളിൽ അന്വേഷണം നടത്തുന്ന കാര്യത്തിലുൾപ്പെടെ സർക്കാർ തീരുമാനങ്ങൾക്കെതിരെ ഹൈകോടതി പ്രതികൂല നിലപാട് കൈക്കൊള്ളുന്നതായും സർക്കാർ ആരോപിക്കുന്നു. സർക്കാറിനെതിരെ വിവിധ ഘട്ടങ്ങളിലായി 30 പൊതുതാൽപര്യഹരജികൾ ഫയൽ ചെയ്യപ്പെട്ടിട്ടുണ്ടെന്നും ജഗൻമോഹൻ റെഡ്ഡി സർക്കാറി​െൻറ തീരുമാനങ്ങൾക്കെതിരെ നിരവധി റിട്ട്​ ഹരജികളാണ്​ ഹൈകോടതി ഫയലിൽ സ്വീകരിച്ചതെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാന നീതിപീഠത്തി​െൻറ നിഷ്​പക്ഷത ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന്​ ആവശ്യപ്പെട്ടുകൊണ്ടാണ്​ കത്ത്​ അവസാനിപ്പിക്കുന്നത്​. പാർട്ടി നേതാക്കളും മന്ത്രിമാരും ഹൈക്കോടതി ജഡ്ജിമാർക്കെതിരെ പ്രസ്താവനകൾ നടത്താറു​ണ്ടെങ്കിലും ജഗൻ മോഹൻ റെഡ്ഡി സർക്കാർ ഉന്നത നീതിപീഠത്തിനെതിരെ നേരിട്ടുള്ള ആക്രമണം നടത്തുന്നത് ഇതാദ്യമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:andhra pradeshYSR CongressYS Jagan Mohan Reddy
Next Story