Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
YS Vivekananda Reddy
cancel
Homechevron_rightNewschevron_rightIndiachevron_rightവൈ.എസ്​. വിവേകാനന്ദ...

വൈ.എസ്​. വിവേകാനന്ദ റെഡ്ഡിയുടെ കൊലപാതകം; രണ്ടു വർഷ​ത്തിന്​ ശേഷം മുഖ്യപ്രതി പിടിയിൽ

text_fields
bookmark_border

ന്യൂഡൽഹി: ആന്ധ്രപ്രദേശ്​ മുൻ മുഖ്യമന്ത്രി വൈ.എസ്​. രാജശേഖര റെഡ്ഡിയുടെ സഹോദരന​ും മുൻ മന്ത്രിയുമായ വൈ.എസ്​. വിവേകാനന്ദ റെഡ്ഡിയുടെ കൊലപാതക കേസിൽ രണ്ടുവർഷത്തിന്​ ​േശഷം മുഖ്യപ്രതി പിടിയിൽ. കൊലപാതകത്തിന്‍റെ അന്വേഷണം സി.ബി.ഐ ഏറ്റെടുത്തിരുന്നു.

തിങ്കളാഴ്ച സി.ബി.ഐ നടത്തിയ തെര​ച്ചിലിൽ ഗോവയിൽനിന്ന്​ പ്രതിയായ സുനിൽ യാദവ്​ പിടിയിലാകുകയായിരുന്നു.അറസ്റ്റ്​, കോടതിയിൽ ഹാജരാക്കൽ തുടങ്ങിയ നടപടികൾ പുരോഗമിക്കുകയാണെന്ന്​ ഏജൻസി വൃത്തങ്ങൾ അറിയിച്ചു.

സി.ബി.ഐ അന്വേഷണത്തിൽ സുനിൽ യാദവാണ്​ മുഖ്യപ്രതിയെന്ന്​ കണ്ടെത്തിയിരുന്നു. കുടുംബവുമായി ഗോവയിലേക്ക്​ കടക്കുന്നതിന്​ മുമ്പ്​ നിരവധി തവണ ഇയാളെ സി.ബി.ഐ ചോദ്യം ചെയ്​തിരുന്നു. പിന്നീട്​ ഇയാളെ ഗോവയിലെത്തി പിടികൂടുകയായിരുന്നു.

2019 മാർച്ച്​ 15നാണ്​ ആന്ധ്രപ്രദേശിലെ കടപ്പ ജില്ലയിലെ വസതിയിൽ വൈ.എസ്​. വിവേകാനന്ദ റെഡ്ഡിയെ മരിച്ചനിലയിൽ കണ്ടെത്തുന്നത്​. വീട്ടിൽ തനിച്ചായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്‍റെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്നും കൊലപാതകമാണെന്നും കുടുംബം ആരോപിക്കുകയായിരുന്നു. തുടർന്ന്​ ബന്ധുക്കളുടെ പരാതിയിൽ പൊലീസ്​ അസ്വാഭാവിക മരണത്തിന്​ കേസെടുത്തു.

നിലവിലെ ആന്ധ്ര മുഖ്യമന്ത്രിയായ വൈ.എസ്​. ജഗൻമോഹൻ റെഡ്ഡി അന്നത്തെ ഭരണകക്ഷിയായ ടി.ഡി.പിക്ക്​ കൊലപാതകത്തിൽ പങ്കുണ്ടെന്ന്​ ആരോപിക്കുകയും സി.ബി.ഐ അ​േന്വഷണം ആവശ്യപ്പെടുകയും ചെയ്​തിരുന്നു. പിന്നീട്​ രാഷ്​ട്രീയ കോലാഹലങ്ങൾ ഉടലെടുത്തതോടെ പ്രത്യേക സംഘത്തിന്​ അന്വേഷണം കൈമാറി. ഹൈകോടതിയുടെ നിർദേശപ്രകാരം പിന്നീട്​ കേസ്​ സി.ബി.ഐക്കും കൈമാറുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jagan Mohan ReddyYS Vivekananda ReddyMurderCBIYS Rajasekhara Reddy
News Summary - YS Vivekananda Reddys Murder Key Accused In CBI Custody
Next Story