Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വെള്ളച്ചാട്ടത്തിൽ റീൽസ് ചിത്രീകരിക്കുന്നതിനിടെ യൂടൂബർ ഒഴുകിപ്പോയി
text_fieldsbookmark_border
ഭുവനേശ്വർ: ഒഡിഷയിൽ ദുദുമ വെള്ളച്ചാട്ടത്തിൽ റീൽസ് ചിത്രീകരണത്തിനിടെ യൂടൂബറെ കാണാതായി. ഗഞ്ജ ജില്ലയിൽ നിന്നുളള സാഗർ ടുഡു എന്ന 22കാരനെയാണ് കാണാതയത്. ഡ്രോൺ ഉപയോഗിച്ച് വെള്ളച്ചാട്ടം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം.
സുഹൃത്തുക്കൾക്കൊപ്പം വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ച് യൂടൂബ് ചാനലിനായി ദൃശ്യങ്ങൾ പകർത്തുകയായിരുന്നു സാഗർ. വെള്ളച്ചാട്ടത്തിനു സമീപത്ത് നിന്ന് മാറുന്നതിന് അധികൃതർ നിർദേശം നൽകിയിരുന്നു. കനത്ത മഴയെ തുടർന്ന് ഡാം തുറന്നു വിട്ടതോടെ ശക്തമായ ഒഴുക്ക് ഉണ്ടാകുകയും ഒഴുകിപ്പോവുകയുമായിരുന്നു. ഒഴുക്കിൽപ്പെട്ട സാഗറിനെ രക്ഷിക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

