
സ്റ്റാലിനും കരുണാധിനിക്കുമെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ യുട്യൂബർക്ക് ജാമ്യം
text_fieldsചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും മുൻ മുഖ്യമന്ത്രി എം. കരുണാനിധിക്കുമെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയത് അറസ്റ്റിലായ യുട്യൂബർക്ക് ജാമ്യം. യുട്യൂബറായ സൈട്ട ദുരൈമുരുകനാണ് മദ്രാസ് ഹൈകോടതി മധുര ബെഞ്ച് ജാമ്യം അനുവദിച്ചത്.
മുൻകാലങ്ങളിലും ദുരൈമുരുകൻ ഇത്തരം കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും കഴിഞ്ഞ ആഗസ്റ്റിൽ ഇത്തരം പരാമർശങ്ങൾ ആവർത്തിക്കില്ലെന്ന് കോടതിയിൽ ഉറപ്പുനൽകിയിരുന്നതായും അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടി. എങ്കിലും കഴിഞ്ഞ ഒക്ടോബറിൽ കന്യാകുമാരിയിൽ നടന്ന യോഗത്തിലും യുട്യൂബിലും ദുരൈമുരുകൻ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയാതായും അേദ്ദഹം പറഞ്ഞു.
എന്നാൽ, ദുരൈമുരുകന്‍റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ജസ്റ്റിസ് കെ. മുരളി ശങ്കർ ജാമ്യം അനുവദിക്കുകയായിരുന്നു. രണ്ടു കേസുകളിലുമായി 250,000 രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കെട്ടിവെക്കുകയും വേണം.