Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനിജ്ജർ വധം: വിഡിയോ ...

നിജ്ജർ വധം: വിഡിയോ ഇന്ത്യയിൽ വിലക്കി യൂട്യൂബ്​

text_fields
bookmark_border
Hardeep Singh Nijjar
cancel

ന്യൂ​ഡ​ൽ​ഹി: ഖ​ലി​സ്താ​ൻ നേ​താ​വ്​ ഹ​ർ​ദീ​പ്സി​ങ്​ നി​ജ്ജ​ർ ക​ഴി​ഞ്ഞ ജൂ​ണി​ൽ വെ​ടി​യേ​റ്റു മ​രി​ച്ച​തി​നെ​ക്കു​റി​ച്ച്​ ക​നേ​ഡി​യ​ൻ ​ബ്രോ​ഡ്​​കാ​സ്റ്റി​ങ്​ കോ​ർ​പ​റേ​ഷ​ന്‍റെ (സി.​ബി.​സി) റി​പ്പോ​ർ​ട്ടി​ന്​ ഇ​ന്ത്യ​യി​ൽ വി​ല​ക്ക്. കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ്​ യൂ​ട്യൂ​ബ്​ ഇ​ത്​ വി​ല​ക്കി​യ​തെ​ന്ന്​ സി.​ബി.​സി വി​ശ​ദീ​ക​രി​ച്ചു.

നി​ജ്ജ​റു​ടെ വ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ അ​ട​ങ്ങി​യ 45 മി​നി​റ്റ്​ ഡോ​ക്യു​മെ​ന്‍റ​റി​യാ​ണ്​ യൂ​ട്യൂ​ബി​ലു​ള്ള​ത്. കൊ​ല​പാ​ത​ക ദൃ​ശ്യ​ങ്ങ​ളും ‘ദി ​ഫി​ഫ്ത്​ എ​സ്​​റ്റേ​റ്റ്​’ എ​ന്ന പ​രി​പാ​ടി​യി​ൽ സി.​ബി.​സി ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. നി​ജ്ജ​റി​നെ വ​ധി​ച്ച​ത്​ ആ​സൂ​ത്രി​ത​മാ​ണെ​ന്നും ഇ​ന്ത്യ​യു​ടെ പ​ങ്കി​ന്​ വി​ശ്വ​സ​നീ​യ​മാ​യ തെ​ളി​വു​ണ്ടെ​ന്നും കാ​ന​ഡ ആ​രോ​പി​ച്ചി​രു​ന്നു.

വി​ഡി​യോ നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന്​ ഇ​ന്ത്യ​ൻ ഇ​ല​ക്ട്രോ​ണി​ക്സ്​-​ഐ.​ടി മ​ന്ത്രാ​ല​യ​ത്തി​ൽ​നി​ന്ന്​ നി​ർ​ദേ​ശം ല​ഭി​ച്ച​താ​യി യൂ​ട്യൂ​ബ്​ സി.​ബി.​സി​യെ അ​റി​യി​ച്ചി​രു​ന്നു. തു​ട​ർ​ന്നാ​ണ്​ ന​ട​പ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:YouTubeHardeep Singh Nijjar
News Summary - YouTube block access to documentary on Nijjar Killing
Next Story