Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലോക്​ഡൗൺ ലംഘനത്തിന്​...

ലോക്​ഡൗൺ ലംഘനത്തിന്​ ശിക്ഷ 'പാമ്പാട്ടം'; നടുറോഡ​ിലെ യുവാക്കളുടെ ഡാൻസ്​ വിഡിയോ വൈറൽ

text_fields
bookmark_border
Nagin Dance
cancel

ജയ്​പുർ: കോവിഡ്​ രണ്ടാംതരംഗത്തിന്‍റെ പശ്ചാത്തലത്തിൽ മിക്ക സംസ്​ഥാനങ്ങളും ലോക്​ഡൗണിലാണ്​. ലോക്​ഡൗൺ ലംഘിച്ച്​ പുറത്തിറങ്ങുന്നവർക്ക്​ പൊലീസ്​ തക്ക ശിക്ഷകളും നൽകും. അത്തരത്തിൽ രാജസ്​ഥാനിൽ ലോക്​ഡൗൺ ലംഘിച്ച്​ പുറത്തിറങ്ങിയ യുവാക്കൾക്ക്​ പൊലീസ്​ നൽകിയ ശിക്ഷാനടപടിയുടെ വിഡിയോയാണ്​ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ.

രാജസ്​ഥാനിലെ ജാൽവാർ ജില്ലയിൽനിന്നുള്ളതാണ്​ വിഡിയോ. പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ വീടിന്​ പുറത്തിറങ്ങിയ യുവാക്കളെ പൊലീസ്​ പിടികൂടുകയായിരുന്നു. അനാവശ്യമായി പുറത്തിറങ്ങിയ രണ്ടു യുവാക്കൾക്കും പൊലീസ്​ ശിക്ഷ നൽകുകയും ചെയ്​തു. നടുറോഡിൽ നൃത്തം ചെയ്യണമെന്നായിരുന്നു​ ഇരുവർക്കും നൽകിയ ശിക്ഷ, വെറും നൃത്തമല്ല -പാമ്പിനെപ്പോലെ നൃത്തം ചെയ്യണമെന്നായിരുന്നു ആവശ്യം.

യുവാക്കൾ നാഗനൃത്തം ചെയ്യുന്നതിന്‍റെ വിഡിയോ ഐ.എ.എൻ.എസിന്‍റെ​ ട്വിറ്റർ പേജിലാണ്​ ആദ്യം പ്രത്യക്ഷപ്പെട്ടത്​. യുവാക്കൾ നൃത്തം ചെയ്യു​േമ്പാൾ പൊലീസുകാർ വിഡിയോ എടുക്കുന്നതും നൃത്തം​ തുടരാൻ ആവശ്യപ്പെടുന്നതും വിഡിയോയിൽ കാണാം.

നേരത്തേ മധ്യപ്രദേശിൽ​ ലോക്​ഡൗൺ ലംഘിച്ച്​ പുറത്തിറങ്ങിയ യുവാക്കൾക്ക്​ തഹസിൽദാർ നൽകിയ ശിക്ഷയുടെ വിഡിയോയും വൈറലായിരുന്നു. തവളച്ചാട്ടം ചാടണമെന്നായിരുന്നു ശിക്ഷ.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RajasthanLockdownCovid ProtocolNagin Dance
News Summary - Youths Perform Nagin Dance As Punishment For Violating Lockdown in Rajasthan
Next Story