Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രണയം: യു.പിയിൽ യുവാവിനെ പെൺകുട്ടിയുടെ വീട്ടുകാർ അടിച്ചുകൊന്നു
text_fieldsbookmark_border
ബുലന്ദ്ശഹർ (യു.പി): യു.പിയിൽ പ്രണയത്തിെൻറ പേരിൽ യുവാവിനെ പെൺകുട്ടിയുടെ വീട്ടുകാർ അടിച്ചുകൊന്നു. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവിനും സഹോദരങ്ങൾക്കും സഹായികൾക്കുമെതിരെ കേസെടുത്തു. 22 വയസ്സുള്ള ആദിൽ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഇയാൾ യൂനുസ് എന്നയാളുടെ മകളുമായി പ്രണയത്തിലായിരുന്നു. വെള്ളിയാഴ്ച രാത്രി യൂനുസും കൂട്ടാളികളും ആദിലിനിനെ വിളിച്ച് മദ്യം നൽകിയേശഷം ഇഷ്ടികകൊണ്ട് ഇടിച്ച് കൊല്ലുകയായിരുന്നു. ഒരാളെ അറസ്റ്റു ചെയ്തു. കേസിൽ ഉൾപ്പെട്ട മറ്റുള്ളവർക്കായി തിരച്ചിൽ ഊർജിതമാക്കി.
Next Story

