പ്രണയ ബന്ധത്തിന്റെ പേരിൽ ദലിത് യുവാവിന് ക്രൂരമർദ്ദനം; മൂത്രം കുടിപ്പിച്ചു, തല മൊട്ടയടിച്ചു
text_fieldsപട്യാല: പ്രണയ ബന്ധത്തിന്റെ പേരിൽ ദലിത് യുവാവിന് ക്രൂരമർദ്ദനം. മൂത്രം കുടിപ്പിക്കുകയും തല മൊട്ടയടിക്കുകയും ചെയ്തു. പഞ്ചാബിലെ മലൗട്ട് ടൗണിലാണ് സംഭവം. പൊലീസ് എത്തിയാണ് യുവാവിനെ അക്രമികളിൽ നിന്ന് രക്ഷിച്ചത്.
തിങ്കളാഴ്ചയായിരുന്നു സംഭവം. സ്വന്തം ഗ്രാമത്തിലെ തന്നെ ഒരു ദലിത് യുവതിയുമായി യുവാവ് പ്രണയത്തിലായിരുന്നു. ഇരുവരെയും ഒരുമിച്ച് കണ്ട നാട്ടുകാർ പിടികൂടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇവരുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു.
യുവാവിന്റെ തല മൊട്ടയടിച്ച അക്രമികൾ മൂത്രം കുടിപ്പിച്ചതായും പറയപ്പെടുന്നു. പെൺകുട്ടിയുടെ ബന്ധുക്കളും അക്രമികളോടൊപ്പം ഉണ്ടായിരുന്നെന്ന് യുവാവിന്റെ ബന്ധു പറഞ്ഞു. പൊലീസ് എത്തിയാണ് യുവാവിനെ രക്ഷിച്ചത്. സാരമായി പരിക്കേറ്റ ഇയാൾ ചികിത്സയിലാണ്.
സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

