Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രണയദിനത്തില്‍ കാമുകിക്ക് സമ്മാനം വാങ്ങാൻ ആടിനെ മോഷ്ടിച്ചു; വിദ്യാര്‍ഥിയും സുഹൃത്തും പിടിയിൽ

text_fields
bookmark_border
പ്രണയദിനത്തില്‍ കാമുകിക്ക് സമ്മാനം വാങ്ങാൻ ആടിനെ മോഷ്ടിച്ചു; വിദ്യാര്‍ഥിയും സുഹൃത്തും പിടിയിൽ
cancel

വിഴുപുരം: പ്രണയദിനത്തിൽ കാമുകിക്ക് സമ്മാനം വാങ്ങാനുള്ള പണം കണ്ടെത്താൻ ആടിനെ മോഷ്ടിച്ച വിദ്യാര്‍ഥികൾ പിടിയില്‍. മലയരശന്‍കുപ്പത്തിലെ ബീരങ്കി മേട് ഗ്രാമത്തിലാണ് സംഭവം. എം. അരവിന്ദ് രാജ് (20), സുഹൃത്ത് എം. മോഹൻ (20) എന്നിവരാണ് പിടിയിലായത്. ഇരുവരും രണ്ടാം വർഷ ബിരുദ വിദ്യാർഥികളാണ്.

മലയരശൻകുപ്പം സ്വദേശി എസ്. രേണുകയുടെ ആടിനെയാണ് ഇരുവരും മോഷ്ടിച്ചത്. ആടിന്‍റെ ശബ്ദം കേട്ട് രേണുക ബഹളം വച്ചതോടെ ഇരുവരും ആടിനെ ഉപേക്ഷിച്ച് ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ നാട്ടുകാർ ഇവരെ പിടികൂടുകയായിരുന്നു. പിന്നീട് പൊലീസ് എത്തി അറസ്റ്റ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Youth steal goat to buy gift for Valentine, land in police net in TN
Next Story