Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുത്തച്​ഛനായി...

മുത്തച്​ഛനായി ട്വിറ്ററിലൂടെ ഓക്​സിജൻ ചോദിച്ച്​ യുവാവ്​; കേസെടുത്ത്​ യു.പി പൊലീസ്​

text_fields
bookmark_border
മുത്തച്​ഛനായി ട്വിറ്ററിലൂടെ ഓക്​സിജൻ ചോദിച്ച്​ യുവാവ്​; കേസെടുത്ത്​ യു.പി പൊലീസ്​
cancel

ലഖ്​നോ: മുത്തച്​ഛനായി ട്വിറ്ററിലൂടെ ഓക്​സിജൻ ചോദിച്ച യുവാവിനെതിരെ കേസെടുത്ത്​ യു.പി പൊലീസ്​. മനപ്പൂർവം ഭീതി പരത്താൻ ശ്രമിച്ചുവെന്ന്​ ആരോപിച്ചാണ്​ കേസ്​. സംസ്ഥാന സർക്കാറിനും ജനങ്ങൾ​ക്കുമെതിരെ ഇയാൾ കുറ്റം ചെയ്​തുവെന്നാണ്​ കേസെടുത്ത യു.പി പൊലീസി​െൻറ നിലപാട്​.

തിങ്കളാഴ്​ചയാണ്​ ശശാങ്ക്​ യാദവ്​ സോനു സൂദിനെ ടാഗ്​ ചെയ്​ത്​ ട്വിറ്ററിൽ സഹായമഭ്യർഥിച്ച്​ ട്വീറ്റിട്ടത്​. ശശാങ്ക്​ യാദവി​െൻറ ട്വീറ്റ്​ സുഹൃത്തുക്കളിലൊരാളായ അങ്കിത്​ യാദവ്​ ഇത്​ റീട്വീറ്റ്​ ചെയ്യുകയും ദ വയർ എഡിറ്റർ അർഫ ഷെർവാനിയോട്​ സഹായം അഭ്യർഥിക്കുകയും ചെയ്​തു. ഇതിന്​ പിന്നാലെ ഷെർവാനി കേന്ദ്രമന്ത്രിയും അമേഠി എം.പിയുമായ സ്​മൃതി ഇറാനിയെ ടാഗ്​ ചെയ്​ത്​ ട്വീറ്റ്​ ചെയ്​തു. സ്​മൃതി ഇറാനി ഉടൻ തന്നെ ഇക്കാര്യത്തിൽ മറുപടി നൽകി. ശശാങ്കിനെ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നായിരുന്നു ഇറാനിയുടെ മറുപടി. ഇക്കാര്യം ജില്ലാ ഭരണകൂടത്തേയും പൊലീസിനേയും അറിയിച്ചിട്ടുണ്ടെന്നും ശശാങ്കിനെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും ഇറാനി വ്യക്​തമാക്കി.



പിന്നീട്​ അങ്കിത്​ യാദവ്​​ സുഹൃത്തി​െൻറ മുത്തച്​ഛൻ മരിച്ചുവെന്ന്​ വയർ എഡിറ്റ ഷെർവാനിയെ അറിയിച്ചു. തുടർന്ന്​ ഷെർവാനി ഇക്കാര്യം സ്​മൃതി ഇറാനിയെ അറിയിക്കുകയും അവർ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്​തു. പിന്നീട്​ അങ്കിതി​െൻറ മുത്തച്​ഛന്​ ഓക്​സിജ​ൻ ആവശ്യമാണെന്ന്​ ഡോക്​ടർമാർ പറഞ്ഞിട്ടില്ലെന്നും ഇത്തരം ഭീതി പരത്തുന്ന സ​ന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്നും ആവശ്യപ്പെട്ട്​ അമേഠി പൊലീസ്​ രംഗത്തെത്തി. തുടർന്ന്​ ഷെർവാനി നടന്ന സംഭവങ്ങൾ പൊലീസിനെ അറിയിക്കുകയും ചെയ്​തു. എന്നാൽ, ഇത്​ മുഖവിലക്കെടുക്കാതെ ഐ.പി.സി സെക്ഷൻ(188, 269, 505(1)) വകുപ്പുകൾ പ്രകാരം സംഭവത്തിൽ പൊലീസ്​ കേസെടുക്കുകയായിരുന്നുവെന്ന്​ ​ വയർ റിപ്പോർട്ട്​ ചെയ്യുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19Yogi Adityanath
News Summary - Youth Sought Oxygen for Grandfather via Tweet, UP Police File Criminal Case Against Him
Next Story