Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹരിയാനയിലെ ഗുരുഗ്രാമിൽ യുവാവ് വെടിയേറ്റ് മരിച്ചു

text_fields
bookmark_border
വെള്ളിയാഴ്ച പുലർച്ചെയാണ് രാംലീല പന്തലിന് പിന്നിൽ രണ്ട് പേരുമായുള്ള തർക്കത്തെ തുടർന്ന് യുവാവ് വെടിയേറ്റ് മരിച്ചത്
ഹരിയാനയിലെ ഗുരുഗ്രാമിൽ യുവാവ് വെടിയേറ്റ് മരിച്ചു
cancel

ഹരിയാന: ഹരിയാനയിലെ ഗുരുഗ്രാമിൽ യുവാവ് വെടിയേറ്റ് മരിച്ചു. ഭീം നഗറിൽ ഡി.ജെ ഓപ്പറേറ്ററുടെ കൂടെ ജോലി ചെയ്തിരുന്ന ആശിഷ് (20) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച പുലർച്ചെയാണ് രാംലീല പന്തലിന് പിന്നിൽ രണ്ട് പേരുമായുള്ള തർക്കത്തെ തുടർന്ന് യുവാവ് വെടിയേറ്റ് മരിച്ചത്. പോലീസ് സ്ഥലത്തെത്തി ആശിഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

വ്യാഴാഴ്ച രാത്രി സുഹൃത്ത് കരണിനൊപ്പം ആശിഷ് രാംലീല കാണാൻ പോയിരുന്നതായി ആശിഷിന്റെ അമ്മാവൻ സൂരജ് നൽകിയ പരാതിയിൽ പറയുന്നു. പുലർച്ചെ ഒരു മണിയോടെയാണ് ആശിഷിന് വെടിയേറ്റതായി സൂരജിന് വിവരം ലഭിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 302, 34 പ്രകാരവും ആയുധ നിയമപ്രകാരവും സുഹൃത്തുക്കളായ നിഷിക്കും രോഹനുമെതിരെ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

സംഘർഷത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. പ്രതികൾ ഒളിവിലാണെന്നും ഉടൻ അറസ്റ്റ് ചെയ്യുമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ സബ് ഇൻസ്പെക്ടർ ബഹി റാം കതാരിയ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Youth shot dead in Haryana's Gurugram
Next Story