Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'പേര് ഫിദൽ കാസ്ട്രോ, അച്ഛൻ കാറൽ മാർക്സ്'; ഡൽഹിയിലെ പൊലീസുകാരന്‍റെ ചോദ്യത്തിന് കസ്റ്റഡിയിലെടുത്ത യുവാവിന്‍റെ മറുപടി

text_fields
bookmark_border
Protesters reacting inside a Delhi Police bus during a demonstration at Jantar Mantar demanding the CECs resignation
cancel

ന്യൂഡൽഹി: കസ്റ്റഡിയിലെടുത്ത് ബസ്സിലേക്ക് കയറ്റിയതിന് ശേഷം "പേരെന്താ?" എന്ന് ചോദിച്ച പൊലീസുകാരനോട് "ഫിദൽ കാസ്ട്രോ" എന്നും "അച്ഛന്റെ പേരോ?" എന്ന ചോദ്യത്തിന് "കാറൽ മാർക്സ്" എന്നും ചിരിച്ചുകൊണ്ട് മറുപടി നൽകി യുവാവ്. ഡൽഹി ജന്തർമന്തറിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗണേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന സമരത്തിനിടയിലാണ് സംഭവം. സമരക്കാരെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്ത് പൊലീസിന്റെ ബസിലേക്ക് മാറ്റിയപ്പോൾ, വിവരങ്ങൾ ശേഖരിക്കാനായി ബസ്സിന് ഉള്ളിൽ വെച്ച് ചോദ്യങ്ങൾ ചോദിച്ച പൊലീസുകാരനോടാണ് വിപ്ലവനായകന്മാരുടെ പേരുകൾ പറഞ്ഞ് യുവാവ് മറുപടി നൽകിയത്.

അതേസമയം ജന്തർമന്തറിലെ സമരക്കാർക്കെതിരെയുള്ള പൊലീസിന്റെ നരനായാട്ട് തുടരുകയാണ്. മമത ബാനർജി, യോഗേന്ദ്ര യാദവ് അടക്കമുള്ള പ്രധാന നേതാക്കളെയെല്ലാം ഇൻഫോപാർക്ക്, ഐ.എൻ.എ പരിസരത്ത് വെച്ച് കസ്റ്റഡിയിലെടുത്തതോടെ പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. പ്രതിഷേധത്തിലേക്ക് നീങ്ങിയ രാഷ്ട്രീയ നേതാക്കളെയും ആക്ടിവിസ്റ്റുകളെയും കൂട്ടത്തോടെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. ഐസ നേതാവ് നേഹ ബോറ, സി.പി.ഐ (എം.എൽ) ലിബറേഷൻ ജനറൽ സെക്രട്ടറി ദിപങ്കർ ഭട്ടാചാര്യ, പ്രശാന്ത് ഭൂഷൺ, യോഗേന്ദ്ര യാദവ് എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയി. നേഹ ബോറ ഉൾപ്പെടെയുള്ള നേതാക്കളെ കയറ്റിക്കൊണ്ടുപോയ പോലീസ് ബസ് തടഞ്ഞ് എ.എ.പി, സി.ജെ.പി പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെ തെരുവിൽ പൊലീസും പ്രതിഷേധക്കാരും തമ്മിൽ ശക്തമായ സംഘർഷമാണ് നിലവിലുള്ളത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - "Name Fidel Castro, Father Karl Marx": Protesting Youth's Witty Reply to Delhi Police Officer During Jantar Mantar Detention
Next Story