ബുർഹാൻപുർ: കഠ്വ സംഭവത്തിൽ പ്രതിഷേധം സംഘടിപ്പിച്ചതിെൻറ പേരിൽ മധ്യപ്രദേശിലെ ബി.ജെ.പി സർക്കാർ ജയിലിലടച്ച ലീഗ് പ്രവർത്തകരെ കാണാൻ യൂത്ത് ലീഗ് ദേശീയ പ്രതിനിധി സംഘമെത്തി.
യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി.കെ. സുബൈറിെൻറ നേതൃത്വത്തിലാണ് സംഘമെത്തിയത്. കണ്ട്വ സെൻട്രൽ ജയിലിലെത്തിയ നേതാക്കൾ മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ് പ്രവർത്തകരെ കണ്ടു. ദേശീയ വൈസ് പ്രസിഡൻറുമാരായ സുബൈർ ഖാൻ, അഡ്വ. വി.കെ. ഫൈസൽ ബാബു, ദേശീയ സെക്രട്ടറി ഇമ്രാൻ അഷ്റഫി, ദേശീയ എക്സി. അംഗം ഷിബു മിരാൻ, മധ്യപ്രദേശ് ലീഗ് പ്രസിഡൻറ് ജാവേദ് ഖാൻ, ബുർഹാൻപുർ ജില്ല ലീഗ് വൈസ് പ്രസിഡൻറ് അജാസുദ്ദീൻ എന്നിവരാണ് ജയിൽ സന്ദർശിച്ചത്.