സാഹോദര്യമുണർത്തി ഡൽഹിയിൽ യൂത്ത് ലീഗ് ഇഫ്താർ ‘മതാഘോഷങ്ങൾ സംഘർഷത്തിനാവരുത്’
text_fieldsമുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ ഇഫ്താർ മീറ്റിൽ യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് ആസിഫ് അൻസാരി സംസാരിക്കുന്നു
ന്യൂഡൽഹി: മതാഘോഷങ്ങളുടെ മറവിൽ സംഘ്പരിവാർ നടത്തുന്ന അതിക്രമങ്ങൾക്കെതിരെ സാഹോദര്യ സന്ദേശമുയർത്തി ദില്ലിയിൽ മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ ഇഫ്താർ മീറ്റ്. വർഗീയ വാദികളുടെ കയ്യിൽ നിന്ന് മതാഘോഷങ്ങളെ തിരിച്ച് പിടിക്കാൻ യുവജന സംഘടനകൾ മുന്നിട്ടിറങ്ങണമെന്ന് ഇഫ്താർ മീറ്റിനോടനുബന്ധിച്ച് നടന്ന സൗഹൃദ സംഗമം ആഹ്വാനം ചെയ്തു.
സൗഹൃദ സംഗമത്തിൽ യുവജന സംഘടന നേതാക്കളും മാധ്യമ പ്രവർത്തകരും സംബന്ധിച്ചു. രാജ്യം നേരിടുന്ന ഫാസിസ്റ്റ് ഭീഷണിയെ മറികടക്കാനുള്ള മതേതര ചേരിയെ ശക്തിപ്പെടുത്തുന്നതിൽ യുവജന സംഘടനകൾക്ക് വലിയ പങ്കുവഹിക്കാനാകുമെന്ന് പ്രതിപക്ഷ യുവജന സംഘടനാ നേതാക്കൾ വിലയിരുത്തി. ഇതിനായി സഹകരിച്ചു പ്രവർത്തിക്കാൻ സൗഹൃദ സംഗമം അഭ്യർത്ഥിച്ചു.
യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് ആസിഫ് അൻസാരി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ. വി.കെ ഫൈസൽ ബാബു സ്വാഗതം പറഞ്ഞു. എൻ.വൈ.സി ദേശീയ പ്രസിഡന്റ് ധീരജ് ശർമ, ആർ.വൈ.എ ദേശീയ ജനറൽ സെക്രട്ടറി നീരജ് കുമാർ, അർ. വൈ. ജെ. ഡി പ്രസിഡന്റ് ഐൻ അഹ്മദ്,മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി ഖുറം അനീസ് ഉമർ ,മൈൽസ് ടു സ്‌മൈൽ ഡയറക്ടർ ആസിഫ് മുജ്തബ, ടി.പി അഷ്‌റഫലി, ഷിബു മീരാൻ, സികെ ശാക്കിർ, അഡ്വ. ഹാരിസ് ബീരാൻ, അഡ്വ.മർസൂഖ് ബാഫഖി, മുഹമ്മദ് ഹലിം, അജ്മൽ മുഫീദ്, ഷഹസാദ് അബ്ബാസി, അതീബ് ഖാൻ, പി.അസ്ഹറുദ്ധീൻ, ആശിഖുറസൂൽ, ഫാത്തിമ ബത്തൂൽ, ഹാരിസ് പട്ടാളം,ഗ്രേസ് മുബഷിർ മാധ്യമ പ്രവർത്തകരായ പ്രസൂൺ കണ്ടത്ത്, കെ എ സലീം, പ്രദീപ്, ബൽറാം നെടുങ്ങാടി, ഹസനുൽ ബന്ന, ശരണ്യ, ഷാഫി കറുമ്പിൽ ,നോബിൾ മാരിക്കാരൻ, തൗഫീഖ് അസ്‌ലം തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

