'ഹർ ഗലി മേം ജന്ദർ മന്ദർ, ഓരോ തെരുവും ജന്തർ മന്തർ' ;മുസ്ലിം യൂത്ത് ലീഗ് ദേശീയ പ്രക്ഷോഭം 24ന്
text_fieldsന്യൂ ഡെൽഹി : ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ദേശീയ പ്രക്ഷോഭത്തിൻ്റെ രണ്ടാം ഘട്ടത്തിൽ സമരപരിപാടികൾ വിവിധ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ഒരുങ്ങി മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി.
'ഓരോ തെരുവും ജന്തർ മന്തർ' എന്ന മുദ്രാവാക്യം ഉയർത്തികൊണ്ടാണ് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ യുവജന പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുക എന്നു യൂത്ത് ലീഗ് ദേശീയ പ്രസിഡണ്ട് സർഫറാസ് അഹ്മദ്, ജനറൽ സെക്രട്ടറി അഡ്വ ഷിബു മീരാൻ എന്നിവർ അറിയിച്ചു.
ജന്തർ മന്തർ കൊട്ടിയടച്ചു രാജ്യ തലസ്ഥാനത്തെ സമരങ്ങൾ അവസാനിപ്പിക്കാനനും,പ്രക്ഷോഭങ്ങളെ ദുർബലപ്പെടുത്താനുമുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം ജനാധിപത്യവിരുദ്ധവും,വിഡ്ഢിത്തവുമാണ്.സമരം ചെയ്യാനുള്ള അവകാശം ഭരണകൂടത്തിന്റെ ഔദാര്യമല്ല. രാജ്യത്തെ ഓരോ തെരുവും ജന്തർ മന്തർ ആക്കി മാറ്റിക്കൊണ്ടാണ് ഇതിനു മറുപടി പറയേണ്ടത്. ഇതിന്റെ ഭാഗമായിട്ടാണ് രാജ്യവ്യാപകമായി "ജന്തർ മന്തർ" ഒരുക്കിക്കൊണ്ട് സമരം മുന്നോട്ട് നയിക്കാൻ തീരുമാനിച്ചതെന്നും നേതാക്കൾ പറഞ്ഞു. കേരളമൊഴികെയുള്ള സംസ്ഥാങ്ങളിൽ മാത്രം 50ലേറെ പ്രതീകാത്മക ജന്തർ മന്തർ അന്നേ ദിവസം ഒരുങ്ങുമെന്ന് ദേശീയ കമ്മറ്റി അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

