യൂത്ത് ലീഗിനും എം.എസ്.എഫിനും പുതിയ ദേശീയ നേതൃത്വം; പി.വി. അഹമ്മദ് സാജു എം.എസ്.എഫ്. ദേശീയ അധ്യക്ഷൻ
text_fieldsയൂത്ത് ലീഗ് ദേശീയ ഭാരവാഹികളായ ആസിഫ് അൻസാരി (ഡൽഹി), ഫൈസൽ ബാബു, ടി.പി. അഷ്‌റഫലി, അൻസാരി മദാർ
ചെന്നൈ: യൂത്ത് ലീഗിന്‍റെയും എം.എസ്.എഫിന്‍റെയും പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപിച്ചു. പി.വി. അഹമ്മദ് സാജുവാണ് പുതിയ ദേശീയ അധ്യക്ഷൻ. നിലവിലെ പ്രസിഡന്‍റായിരുന്ന ടി.പി. അഷ്‌റഫലി യൂത്ത് ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറിയാവും. എസ്.എച്ച്. മുഹമ്മദ് അർഷദാണ് പുതിയ ദേശീയ ജനറൽ സെക്രട്ടറി. ചെന്നൈയിൽ നടന്ന മുസ്‌ലിം ലീഗ് ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം ദേശീയ പ്രസിഡന്റ് പ്രഫ. ഖാദർ മൊയ്തീനാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.
എം.എസ്.എഫ്. ദേശീയ ഭാരവാഹികൾ
എം.എസ്.എഫ് ദേശീയ കമ്മിറ്റി
അധ്യക്ഷൻ: പി.വി. അഹ്മദ് സാജു
ജനറൽ സെക്രട്ടറി: എസ്.എച്ച്. മുഹമ്മദ് അർഷദ് (ചെന്നൈ)
ട്രഷറർ: അതീബ് ഖാൻ (ഡൽഹി)
സിറാജുദ്ദീൻ നദ്വി (കേരള), ജാവേദ് അസ്ലം (പഞ്ചാബ്), സെയ്ത് അനസ് അബ്ദുല്ല (ഡൽഹി), ഫർഹത്ത് ശൈഖ് (മഹാരാഷ്ട്ര), ഡോ. ഷാരിഖ് അൻസാരി (യു.പി), കാസിം എനോളി (കേരള), നൂറുദ്ദീൻ മുല്ല (പശ്ചിമബംഗാൾ), മുഹമ്മദ് അസ്ലം (കേരള) വൈസ് പ്രസിഡന്റുമാരും ദഹാറുദ്ദീൻ (അസം), അഡ്വ. ജലീൽ (കർണാടക), നവാസ് ശരീഫ് (മഹാരാഷ്ട്ര), നജ്വ ഹനീന (കേരള), ഷഹബാസ് ഹുസൈൻ (ഝാർഖണ്ഡ്) സെക്രട്ടറിമാരുമാണ്.
യൂത്ത് ലീഗ് ദേശീയ കമ്മറ്റി
അധ്യക്ഷൻ: ആസിഫ് അൻസാരി (ഡൽഹി)
ജനറൽ സെക്രട്ടറി: ഫൈസൽ ബാബു
ഓർഗനൈസിങ് സെക്രട്ടറി: ടി.പി. അഷ്‌റഫലി
ട്രഷറർ: അൻസാരി മദാർ (ചെന്നൈ)
ഉപാധ്യക്ഷന്മാർ
സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ
ഷിബു മീരാൻ
സജ്ജാദ് ഹുസൈൻ അക്തർ
ഉമർ ഇനാംദർ
സുബൈർ ഖാൻ
അൻവർ സാദത്ത്
ഹസൻ സക്കരിയ
സെക്രട്ടറിമാർ
മുഹമ്മദ് ഇല്യാസ്
അഡ്വ. മുഹമ്മദ് സർഫറാസ്
തൗസീഫ് ഹുസൈൻ
റഹ്മത്തുല്ലാഹ് ശരീഫ്
സാജിദ് നടുവണ്ണൂർ
അസറുദ്ദീൻ ചൗധരി
സി.കെ. ഷാക്കിർ, പി.ജി. മുഹമ്മദ്, വി.വി. മുഹമ്മദലി, ആശിഖ് ചെലവൂർ, നിധിൻ കിഷോർ, ഷമീർ ഇടിയാട്ടിൽ, എൻ.എ. കരീം, ഫാസിൽ അബ്ബാസ്, മുഹമ്മദലി ബാബു, സിദ്ദീഖ് തങ്ങൾ, അതീഖ് സൈത്, എം.പി. അബ്ദുൽ അസീസ്, മൗലാന അതീഖ്, സലീം അലി ബേഗ്, മുദസ്സിർ മുഹമ്മദ്, ഷഹസാദ് അബ്ബാസി, അഡ്വ. മർസൂഖ് ബാഫഖി, മുഹമ്മദ് സുബൈർ, ജുനൈദ് ഖാൻ, തബ്രേസ് അൻസാരി എന്നിവർ ദേശീയ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

