Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യുവാക്കൾ രാഷ്ട്രീയത്തിൽ എത്തുന്നത് ജനാധിപത്യം ശക്തിപ്പെടുത്തും -മോദി
text_fieldsbookmark_border
നരേന്ദ്ര മോദി
ന്യൂഡൽഹി: ഒരു രാഷ്ട്രീയ പാർട്ടിയുടെയും പശ്ചാത്തലമില്ലാത്ത യുവാക്കൾ കൂടുതലായി രാഷ്ട്രീയത്തിൽ സജീവമാകുന്നത് ജനാധിപത്യം ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ ’മൻ കീ ബാത്തി’ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യദിനത്തിൽ ഒരു ലക്ഷം യുവാക്കളോട് രാഷ്ട്രീയത്തിൽ ചേരാൻ ആവശ്യപ്പെട്ടതിനോടുള്ള പ്രതികരണം ആവേശകരമായിരുന്നു. സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ രാഷ്ട്രീയാതീതമായാണ് ജനങ്ങൾ അണിനിരന്നത്.
വികസിത ഭാരതമെന്ന ലക്ഷ്യം കൈവരിക്കാൻ ഇതേ ഊർജത്തോടെയുള്ള പ്രവർത്തനങ്ങളാണ് വേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

