Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒാൺലൈൻ ശീട്ടുകളിയിൽ...

ഒാൺലൈൻ ശീട്ടുകളിയിൽ തുലച്ചത്​ ലക്ഷങ്ങൾ; യുവാവ്​ ജീവനൊടുക്കി

text_fields
bookmark_border
ഒാൺലൈൻ ശീട്ടുകളിയിൽ തുലച്ചത്​ ലക്ഷങ്ങൾ; യുവാവ്​ ജീവനൊടുക്കി
cancel

ചെ​ന്നൈ: ഒാ​ൺ​ലൈ​ൻ ശീ​ട്ടു​ക​ളി​യി​ൽ ല​ക്ഷ​ങ്ങ​ൾ തു​ല​ച്ച യു​വാ​വ്​ ഭാ​ര്യ​ക്ക്​ ശ​ബ്​​ദ​സ​ന്ദേ​ശ​മ​യ​ച്ച്​ സ്വ​യം തീ​കൊ​ളു​ത്തി മ​രി​ച്ചു. പു​തു​ച്ചേ​രി വി​ല്യ​ന്നൂ​ർ കോ​ർ​ക്കാ​ട്​ വി​ജ​യ കു​മാ​റാ​ണ്​ (36) മരിച്ചത്. തീ​ർ​ക്കാ​നാ​കാ​ത്ത ക​ട​ബാ​ധ്യ​ത​യു​ണ്ടെ​ന്ന്​ യു​വാ​വ്​ സ​ന്ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

ഒാ​ൺ​ലൈ​ൻ ഗെ​യി​മു​ക​ളി​ൽ ആ​രും അ​ടി​പ്പെ​ട​രു​തെ​ന്ന ഉ​പ​ദേ​ശ​വും ഇ​തി​ലു​ണ്ട്. 30 ല​ക്ഷ​ത്തി​​ലേ​റെ രൂ​പ​യു​ടെ ബാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ്​ പൊ​ലീ​സ്​ അ​റി​യി​ച്ച​ത്.

ഭാ​ര്യ മ​ധു​മി​ത ന​ൽ​കി​യ വി​വ​ര​ത്തി​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ പൊ​ലീ​സ്​ ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ​ കോ​ർ​ക്കാ​ട്​ ന​ത്ത​മേ​ട്​ കു​ള​ക്ക​ര​യി​ൽ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ലാ​ണ്​ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സ​മീ​പം വി​ജ​യ കു​മാ​റി​െൻറ ബൈ​ക്കും നി​ർ​ത്തി​യി​ട്ടി​രു​ന്നു. ര​ണ്ട്​ മ​ക്ക​ളു​ണ്ട്.

Show Full Article
TAGS:suicide online card game 
Web Title - youth ends life after losing money in online card game
Next Story