'പേ എം.എൽ.എ' പോസ്റ്റർ; കർണാടകയിൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അറസ്റ്റിൽ
text_fieldsബംഗളൂരു: കർണാടകയിലെ തുമകുരുവിൽ പേ എം.എൽ.എ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ തുമകുരു യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ശശി ഹുലികുണ്ട അറസ്റ്റിൽ. ബി.ജെ.പി എം.എൽ.എ ജിബി ജ്യോതിഗണേഷിന്റെ മുഖചിത്രവും ക്യു.ആർ കോഡും സഹിതമുള്ള പോസ്റ്ററുകൾ ശനിയാഴ്ചയാണ് തെരുവുകളിൽ പ്രത്യക്ഷപ്പെട്ടത്.
എം.എൽ.എയുടെ ചിത്രത്തിനോടൊപ്പം നിങ്ങളുടെ ഏതെങ്കിലുമൊരു ആവശ്യം പൂർത്തീകരിച്ച് തരണമെങ്കിൽ പണം തരൂ എന്ന കുറിപ്പും പോസ്റ്ററിലുണ്ട്.
നേരത്തെ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ മുഖമുള്ള പേ സി.എം പോസ്റ്ററുകൾ ബംഗളൂരുവിൽ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തിരുന്നു.
ബി.ജെ.പി സർക്കാർ എല്ലാ പൊതുപ്രവർത്തനങ്ങൾക്കും 40 ശതമാനം കമ്മീഷൻ ഈടാക്കുന്നുവെന്ന് ആരോപിച്ചായിരുന്നു കോൺഗ്രസ് പേ സി.എം പ്രചാരണം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

