യുവനേതാക്കളെ കണ്ടെത്താൻ യൂത്ത് കോൺഗ്രസ് പ്രചാരണം
text_fieldsന്യൂഡൽഹി: ഇന്ത്യൻ യൂത്ത് കോൺഗ്രസ് ‘യങ് ഇന്ത്യ കേ ബോൽ’ പ്രചാരണത്തിന്റെ മൂന്നാം ഘട്ടത്തിന് തുടക്കമായി. യുവാക്കളുടെ ശബ്ദം ഉയർന്നുകേൾക്കാൻ ഒരു രാഷ്ട്രീയ വേദി ഒരുക്കി അതിലൂടെ അവർക്ക് ജനാധിപത്യരീതിയിൽ സംസാരിക്കാൻ അവസരമൊരുക്കുകയാണ് ലക്ഷ്യമെന്ന് പ്രസിഡന്റ് ബി.വി. ശ്രീനിവാസ് പറഞ്ഞു.
മൈക്ക് മ്യൂട്ട് ചെയ്ത് യുവശബ്ദം പുറത്തുകേൾക്കുന്നത് തടയാൻ ബി.ജെ.പി ശ്രമിക്കുമ്പോൾ ലക്ഷക്കണക്കിന് യുവാക്കൾക്ക് മൈക്കുകൾ നൽകുകയാണ് യൂത്ത് കോൺഗ്രസ് ഈ പരിപാടിയിലൂടെ ചെയ്യുന്നത്.
യുവാക്കൾക്ക് തങ്ങളുടെ കാഴ്ചപ്പാടുകൾ പ്രകടിപ്പിക്കാനുള്ള ഏറ്റവും വലിയ രാഷ്ട്രീയ വേദിയാണിത് -എ.ഐ.സി.സി ദേശീയ വക്താവും മലയാളിയുമായ ഷമ മുഹമ്മദ് പറഞ്ഞു. ഈ പ്രോഗ്രാമിന്റെ ആദ്യ സീസണിൽനിന്ന് ദേശീയ തലത്തിലേക്ക് ഉയർന്നുവന്നയാളാണ് ഷമ. യൂത്ത് കോൺഗ്രസ് വക്താവ് സ്ഥാനത്തേക്ക് യുവാക്കളെ ഉയർത്തിക്കൊണ്ടുവരാനാണ് ഓൺലൈൻ, ഓഫ്ലൈൻ വഴി അപേക്ഷ ക്ഷണിച്ചത്. പ്രചാരണത്തിൽ അണിചേരാൻ ആഗ്രഹിക്കുന്നവർക്ക് ഗൂഗ്ൾ ഫോറം വഴി അപേക്ഷിക്കാം. രജിസ്ട്രേഷൻ ഏപ്രിൽ 25 വരെ തുടരും. 18 മുതൽ 35 വയസ്സുവരെയുള്ളവർക്കാണ് അവസരം. ഹിന്ദി, ഇംഗ്ലീഷ്, പ്രാദേശിക ഭാഷകളിലായിരിക്കും മത്സരം. തുടർന്ന് പ്രസംഗ, സംവാദ മ
ത്സരത്തിനായി ഇവരുടെ ചുരുക്കപ്പട്ടിക തയാറാക്കും. അതിൽ വിജയിക്കുന്നവർക്കാണ് വക്താവാകാൻ വഴിയൊരുങ്ങുക. എല്ലാ സംസ്ഥാനങ്ങളിലും മത്സരം നടക്കും. ദേശീയ തലത്തിൽ വിജയിക്കുന്നവരെ ഇന്ത്യൻ യൂത്ത് കോൺഗ്രസ് ദേശീയ വക്താവാക്കും. ഡൽഹിയിലാണ് ഗ്രാൻഡ് ഫിനാലെ. 2019 ലാണ് ‘യങ് ഇന്ത്യ കേ ബോൽ’ പ്രചാരണത്തിന് തുടക്കം കുറിച്ചത്.