ഗോവയിൽ സൺബേൺ ഫെസ്റ്റിവലിൽ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
text_fieldsപനാജി: ഗോവയിൽ സൺബേൺ ഫെസ്റ്റിവലിൽ പങ്കെടുക്കവേ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. വടക്കൻ ഗോവയിലെ ധർഗൽ ഗ്രാമത്തിൽ സൺബേൺ ഇലക്ട്രോണിക് ഡാൻസ് മ്യൂസിക് ഫെസ്റ്റിവലിൽ പങ്കെടുക്കുന്നതിനിടെയാണ് ഡൽഹി നിവാസി കുഴഞ്ഞുവീണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.
പടിഞ്ഞാറൻ ഡൽഹിയിലെ രോഹിണി നിവാസിയായ കരൺ കശ്യപ് (26) ആണ് മരിച്ചതെന്ന് ഗോവ പോലീസ് വക്താവ് വ്യക്തമാക്കി. ശനിയാഴ്ച രാത്രി 9:45നാണ് സംഭവം. സൺബേൺ പാർട്ടിയിൽ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ മപുസയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ഗോവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തുമെന്നും പാർട്ടിയിൽ ക്രിമിനൽ പ്രവർത്തനം കണ്ടെത്തിയാൽ സംഘാടകർക്കെതിരെ നടപടിയെടുക്കുമെന്നും പൊലീസ് പറഞ്ഞു.
ഗോവയിൽ നിരവധി ടൂറിസ്റ്റുകളെ ആകർഷിക്കുന്ന പരിപാടിയാണ് സൺബേൺ മ്യൂസിക് ഫെസ്റ്റിവൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

