Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇൻസ്റ്റഗ്രാമിൽ ‘കൂട്ടുകാരി’യായെത്തി സൗഹൃദം, ശേഷം കാമുകിയാവാൻ ഭീഷണി; 15കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

text_fields
bookmark_border
Arrest
cancel

മുംബൈ: ഇൻസ്റ്റഗ്രാമിൽ ‘സ്​ത്രീ’ ആയി ചമഞ്ഞ് പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം ഭീഷണിപ്പെടുത്തി ശാരീരികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മഹാരാഷ്ട്രയിലെ ലാത്തൂർ ജില്ലയിൽനിന്നുള്ള ​മു​ഖ്യപ്രതിക്കു പുറമെ ഇയാളുടെ രണ്ടു കൂട്ടാളികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇൻസ്റ്റഗ്രാമിൽ വ്യാജ അക്കൗണ്ടുണ്ടാക്കിയ യുവാവ് 15കാരിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. പിന്നീട് ഒരുദിവസം നിശ്ചിത സ്ഥലത്തുവെച്ച് പെൺകുട്ടിയെ കാണാനെത്താമെന്ന ധാരണയിലെത്തി. അതനുസരിച്ച് പെൺകുട്ടി തന്റെ ‘കൂട്ടുകാരി’യെ കാണാൻ ഔസ റോഡിലെത്തിയപ്പോൾ കണ്ടത് തന്നെ കാത്തിരിക്കുന്ന യുവാവിനെയാണ്. സ്തബ്ധയായ പെൺകുട്ടിയെ യുവാവ് പിന്നീട് അനുനയിപ്പിക്കുകയായിരുന്നു. ഇതിനിടെ, മൊബൈലിൽ പെൺകുട്ടിയു​ടെ ചിത്രങ്ങളെടുക്കുകയും ചെയ്തു.

തന്നെ കാമുകനായി അംഗീകരിക്കണമെന്നായിരുന്നു ശേഷം യുവാവിന്റെ ആവശ്യം. ഇതിന് വഴങ്ങാതിരുന്ന പെൺകുട്ടിയെ ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് പെൺകുട്ടിയെ ഒരിടത്ത് വിളിച്ചുവരുത്തി പീഡിപ്പിക്കുകയും ചെയ്തുവെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിനുപിന്നാലെയാണ് പെൺകുട്ടി പൊലീസിൽ പരാതിപ്പെട്ടത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി. ഇവരെ ജൂൺ 16 വരെ റിമാൻഡ് ചെയ്തതായി പൊലീസ് ഇൻസ്​പെക്ടർ സനിവൻ മിർകാലോ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Youth befriends girl on social media by posing as woman, sexually assaults her; held
Next Story