പഞ്ചാബിൽ യുവ നേതാവിനെ വെടിെവച്ചു കൊന്നു
text_fieldsമൊഹാലി: യുവ അകാലിദൾ നേതാവിനെ പഞ്ചാബിൽ വെടിവച്ചു കൊന്നു. വിക്രംജിത് സിങ് എന്ന വിക്കി മിദ്ദുഖേരയാണ് മൊഹാലിയിൽ ശനിയാഴ്ച രാവിലെ 11 ന് വെടിയേറ്റ് മരിച്ചത്.
മൊഹാലി സെക്ടർ 71ൽ ഭൂമി ഇടപാടുകാരനെ സന്ദർശിച്ച ശേഷം മടങ്ങാൻ കാറിൽ കയറുന്നതിനിടയിലാണ് വിക്രംജിതിന് നേരെ അക്രമം ഉണ്ടായത്. മാസ്ക് ധരിച്ചെത്തിയ രണ്ടുപേരാണ് വിക്കിക്ക് നേരെ വെടിയുതിർത്തത്. കാറിൽ നിന്ന് ഇറങ്ങിയോടാൻ ശ്രമിച്ച വിക്കിയെ പിന്തുടർന്ന് വെടിവെച്ചിടുകയായിരുന്നു.
സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. വെടിയുതിർത്തശേഷം കൊലയാളികൾ അടക്കമുള്ള നാലംഗ സംഘം രക്ഷപ്പെട്ടതായി മൊഹാലി എസ്.പി ആകാശ്ദീപ് സിംഗ് പറഞ്ഞു. വിക്കിക്ക് അക്രമി സംഘം നേരെ ഒമ്പത് റൗണ്ട് വെടിയുതിർത്തതായി പൊലീസ് അറിയിച്ചു.
വെടിയേറ്റ ഉടൻ വിക്കിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശിരോമണി അകാലിദളിന്റെ വിദ്യാർഥി സംഘടനയിൽ അംഗമായിരുന്ന വിക്കി സ്റ്റുഡൻസ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യയുടെ മുൻ പ്രസിഡന്റാണ്.

