Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'നിങ്ങളുടെ പ്രസ്താവനകൾ...

'നിങ്ങളുടെ പ്രസ്താവനകൾ സമൂഹത്തെ ഭിന്നിപ്പിക്കും'; അസം മുഖ്യമന്ത്രിക്ക് നോട്ടീസ് അയച്ച് ഗുവാഹത്തി ഹൈകോടതി

text_fields
bookmark_border
നിങ്ങളുടെ പ്രസ്താവനകൾ സമൂഹത്തെ ഭിന്നിപ്പിക്കും; അസം മുഖ്യമന്ത്രിക്ക് നോട്ടീസ് അയച്ച് ഗുവാഹത്തി ഹൈകോടതി
cancel

ഗുവാഹത്തി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ പ്രസ്താവനകൾ വിദ്വേഷ പ്രവണത കാണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നോട്ടീസ് അയച്ച് ഗുവാഹത്തി ഹൈകോടതി. മുസ്ലിം സമുദായത്തിനെതിരെ ആവർത്തിച്ചുള്ള വിദ്വേഷ പ്രസംഗങ്ങളുടെ പേരിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമക്കെതിരെ സമർപ്പിച്ച നിരവധി ഹരജികളെത്തുടർന്നാണ് കോടതി അദ്ദേഹത്തിന് നോട്ടീസ് അയച്ചത്.

ഹിമന്ത ബിശ്വ ശർമക്ക് പുറമേ, കേന്ദ്ര സർക്കാർ, സംസ്ഥാന സർക്കാർ, അസം ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (ഡി.ജി.പി) എന്നിവർക്കും പ്രതികരണം ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ട്. കേസ് ഏപ്രിലിൽ പരിഗണിക്കും. മുസ്ലിം സമുദായത്തിലെ അംഗങ്ങൾക്ക് നേരെ റൈഫിൾ ഉപയോഗിച്ച് വെടിയുതിർക്കുന്നതായി കാണിക്കുന്ന വൈറൽ വിഡിയോയുടെ പേരിൽ ഹിമന്തക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികൾ സുപ്രീം കോടതി നിരസിച്ചതിനെത്തുടർന്ന് ചീഫ് ജസ്റ്റിസ് അശുതോഷ് കുമാറും ജസ്റ്റിസ് അരുൺ ദേവ് ചൗധരിയും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

സംസ്ഥാനത്തെ മുഖ്യമന്ത്രി ആയിട്ടും അസമിലെ മുസ്ലിംകളെ അപമാനിക്കുന്ന ഭാഷയിൽ സംസാരിക്കാൻ ഹിമാന്ത ബിശ്വ ശർമ മടിക്കാറില്ല. മു​സ്‍ലിം​ക​ൾ​ക്കെ​തി​രെ വി​ദ്വേ​ഷം പ്ര​ച​രി​പ്പി​ക്കു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി അ​സം മു​ൻ ഡി.​ജി.​പി ഹ​രേ​കൃ​ഷ്ണ ദേ​ക, മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ പ​രേ​ഷ് ച​ന്ദ്ര മ​ല​ക​ർ, മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ശ​ന്ത​നു ബോ​ർ​ത്താ​ക്കൂ​ർ, വി​ര​മി​ച്ച പ്ര​ഫ​സ​ർ ഹി​രേ​ൻ ഗോ​ഹെ​യ്ൻ, സി.​പി.​ഐ നേ​താ​വ് ആ​നി​രാ​ജ എ​ന്നി​വ​രുൾപ്പെടെ നിരവധിപ്പേർ ​ഹിമന്തക്കെതിരെ ഹ​ര​ജി സ​മ​ർ​പ്പി​ച്ചിരുന്നു.

പ്ര​സം​ഗ​ങ്ങ​ളി​ലൂ​ടെ​യും സ​മൂ​ഹ​മാ​ധ്യ​മ ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ​യും ഹി​മ​ന്ത ബി​ശ്വ ശ​ർ​മ ബം​ഗാ​ളി വം​ശ​ജ​രാ​യ മു​സ്‍ലിം​ക​ൾ​ക്കെ​തി​രെ വി​വേ​ച​ന​ത്തി​നും സാ​മൂ​ഹി​ക-​സാ​മ്പ​ത്തി​ക ബ​ഹി​ഷ്ക​ര​ണ​ത്തി​നും ആ​ഹ്വാ​നം​ചെ​യ്യു​ന്നു​വെ​ന്ന് ഹ​ര​ജി​ക​ളി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്തും, ജ​സ്റ്റി​സു​മാ​രാ​യ ജോ​യ്‌​മ​ല്യ ബാ​ഗ്‌​ചി, എ​ൻ.​വി. അ​ൻ​ജാ​രി​യ എ​ന്നി​വ​രും അ​ട​ങ്ങു​ന്ന ബെ​ഞ്ചാ​ണ് ഇ​വ പ​രി​ഗ​ണി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AssamHimanta Biswa SarmaIndia NewsGauhati High Court
News Summary - Your speeches can divide communities: Gauhati HC notice to Assam CM
Next Story