Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right40 തൃണമൂൽ എം.എൽ.എമാർ...

40 തൃണമൂൽ എം.എൽ.എമാർ ബി.ജെ.പിയിൽ ചേരും -മോദി

text_fields
bookmark_border
40 തൃണമൂൽ എം.എൽ.എമാർ ബി.ജെ.പിയിൽ ചേരും -മോദി
cancel

കൊൽക്കത്ത: ലോക്​സഭ തെരഞ്ഞെടുപ്പ്​ കഴിഞ്ഞാൽ 40 തൃണമൂൽ എം.എൽ.എമാർ ബി.ജെ.പിയിൽ ചേരുമെന്ന അവകാശവാദവുമായി പ്രധാനമ ന്ത്രി നരേ​ന്ദ്രമോദി. പശ്​ചിമബംഗാളിൽ നാലാം ഘട്ട തെരഞ്ഞെടുപ്പിനിടെ അക്രമങ്ങൾ ഉണ്ടായതിന്​ പിന്നാലെയാണ്​ മുഖ ്യമന്ത്രി മമത ബാനർജിക്ക്​ മുന്നറിയിപ്പുമായി മോദി രംഗത്തെത്തിയത്​​.

മെയ്​ 23ന്​ തെരഞ്ഞെടുപ്പ്​ ഫലം പുറത്ത ്​ വരു​േമ്പാൾ എല്ലായിടത്തും താമര വിരിയും. അന്ന്​ നിങ്ങളുടെ എം.എൽ.എമാർ തൃണമൂൽ വിട്ട്​ പുറത്തേക്ക്​ വരും. ഇതുമായി ബന്ധപ്പെട്ട്​ 40 എം.എൽ.എമാർ ഇന്നും തന്നോട്​ സംസാരിച്ചാതായും മോദി അവകാശപ്പെട്ടു. ജനങ്ങളാൽ തിരസ്​കരിക്കപ്പെട്ടാൽ പിന്നീട്​ മമതക്ക്​ പിടിച്ച്​ നിൽക്കാൻ കഴിയില്ലെന്നും മോദി കൂട്ടിച്ചേർത്തു.

കൊൽക്കത്തക്ക്​ സമീപം നടന്ന ബി.ജെ.പി തെരഞ്ഞെടുപ്പ്​ റാലിയിലാണ്​ മമതയെ രൂക്ഷമായി വിമർശിച്ച്​ മോദി രംഗത്തെത്തിയത്​. നാലാം ഘട്ട തെരഞ്ഞെടുപ്പിനിടെ പശ്​ചിമ ബംഗാളി​െല അസൻസോളിൽ എം.പിയും ബി.ജെ.പി സ്​ഥാനാർഥിയുമായ ബാബുൽ സുപ്രിയോക്ക്​ നേരെ തൃണമുൽ പ്രവർത്തകരുടെ ആക്രമണമുണ്ടായിരുന്നു.

അതേസമയം, മോ​ദി​യു​ടെ പ്ര​സ്​​താ​വ​ന​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് രംഗത്തെത്തി. കു​തി​ര​ക്ക​ച്ച​വ​ട​ത്തി​നാ​ണ്​ മോ​ദി​യു​ടെ ശ്ര​മ​മെ​ന്നും ഇ​തി​നെ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ന്​ പ​രാ​തി ന​ൽ​കു​മെ​ന്നും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ ഡെ​റി​ക്​ ഒ​ബ്രി​യ​ൻ അ​റി​യി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​റാ​യി. ഒ​രു കൗ​ൺ​സി​ല​ർ​പോ​ലും അ​ദ്ദേ​ഹ​ത്തി​​െൻറ പി​ന്നാ​ലെ പോ​കി​ല്ല. മോ​ദി തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ​മാ​ണോ കു​തി​ര​ക്ക​ച്ച​വ​ട​മാ​ണോ ന​ട​ത്തു​ന്ന​തെ​ന്നും​ ഒ​ബ്രി​യ​ൻ ട്വീ​റ്റ്​ ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modiTMCmamatha banarjimalayalam news
News Summary - "Your 40 Lawmakers Are In Touch With Me": PM-India news
Next Story