Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഏറ്റവും പ്രായം കുറഞ്ഞ...

ഏറ്റവും പ്രായം കുറഞ്ഞ യാത്രക്കാരന് സ്വാഗതം; ഡൽഹി വിമാനത്താവളത്തിൽ കുഞ്ഞിന് ജന്മം നൽകി യുവതി

text_fields
bookmark_border
ഏറ്റവും പ്രായം കുറഞ്ഞ യാത്രക്കാരന് സ്വാഗതം; ഡൽഹി വിമാനത്താവളത്തിൽ കുഞ്ഞിന് ജന്മം നൽകി യുവതി
cancel

ന്യൂഡൽഹി: ഏറ്റവും പ്രായം കുറഞ്ഞ യാത്രക്കാരനെ സ്വാഗതം ചെയ്ത് ഡൽഹി വിമാനത്താവളം. മൂന്നാമത്തെ ടെർമിനലിൽ ഭർത്താവുമൊത്ത് വിമാനത്തിനായി കാത്തിരിക്കെയാണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. തുടർന്ന് പ്രസവത്തിനായുള്ള സജ്ജീകരണങ്ങൾ ഒരുക്കുകയായിരുന്നു. അൽപ സമയം കഴിഞ്ഞ് യുവതി ആൺകുഞ്ഞി​ന് ജന്മം നൽകുകയും ചെയ്തു.

ചൊവ്വാഴ്ച രാവിലെ കർണാടകയിലെ ഹുബ്ബളിയിലേക്കുള്ള വിമാനത്തിനാണ് ദമ്പതികൾ കാത്തിരുന്നത്. ചൊവ്വാഴ്ച രാവിലെ 9.20നാണ് യുവതിയെ ലേബർ റൂമിലേക്ക് മാറ്റിയത്. 9.40 ന് പ്രസവം നടക്കുകയും ചെയ്തു. ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെ മെഡാന്ത ക്ലിനിക്കിൽ നടക്കുന്ന ആദ്യ പ്രസവമാണിതെന്ന് ഡോക്ടർമാർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delhi airport
News Summary - Youngest passenger ever -woman delivers baby boy at delhi airport
Next Story