പ്രായം കുറഞ്ഞ എം.പി വിവാഹിതനാകുന്നു
text_fieldsചണ്ഡിഗഢ്: ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പാർലമെൻറംഗം ദുഷ്യന്ത് ചൗതാല ഏപ്രിൽ 18ന് വിവാഹിതനാകുന്നു. ഗുരുഗ്രാമിൽ നടക്കുന്ന ചടങ്ങിലാണ് ഹരിയാന പൊലീസിലെ െഎ.പി.എസ് ഒാഫിസർ പരംജിത്സിങ് അഹ്ലാവതിെൻറ മകൾ മേഘ്നയെ ദുഷ്യന്ത് ജീവിതസഖിയാക്കുന്നത്. ഇന്ത്യൻ നാഷനൽ ലോക്ദൾ നേതാവും ഹരിയാന മുൻ മുഖ്യമന്ത്രി ഒാംപ്രകാശ് ചൗതാലയുടെ പേരമകനുമായ ദുഷ്യന്ത് ഹിസാറിൽനിന്നുള്ള ലോക്സഭ എം.പിയാണ്.
29കാരനായ ദുഷ്യന്ത് 26ാം വയസ്സിലാണ് എം.പിയായത്. ഹരിയാന ജൻഹിത് കോൺഗ്രസ് സ്ഥാനാർഥി കുൽദീപ് ബിഷ്േണായിയെയാണ് തോൽപിച്ചത്. പിതാവ് അജയ് സിങ് ചൗതാല മുൻ എം.എൽ.എയാണ്. മാതാവ് നൈന സിങ് ചൗതാല സിർസ ജില്ലയിലെ ദാബ്വാലി നിയമസഭ മണ്ഡലത്തിൽനിന്നുള്ള െഎ.എൻ.എൽ.ഡി എം.എൽ.എയാണ്.
പിതാവ് അജയ് സിങ് ചൗതാലയും മുത്തച്ഛൻ ഒാംപ്രകാശ് ചൗതാലയും അധ്യാപകനിയമന തട്ടിപ്പുമായി ബന്ധപ്പെട്ട് ജയിലിലായതിനെതുടർന്ന് 2013ലാണ് ദുഷ്യന്ത് സജീവരാഷ്ട്രീയത്തിലേക്ക് വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
