യു.പിയിൽ അറസ്റ്റിലായവരിൽ പ്രായപൂർത്തിയാകാത്തവരും; സംഘർഷങ്ങളിൽ കുട്ടികൾക്കും പരിക്കേറ്റു
text_fieldsലഖ്നോ: യു.പിയിൽ പൗരത്വ നിയമഭേദഗതിക്കെതിരെയുള്ള പ്രതിഷേധത്തിനിടെ പൊലീസ് അറസ്റ്റ് ചെയ്തവരിൽ സ്കൂൾ വിദ്യാർഥികളും ഉൾപ്പെടുന്നതായി റിപ്പോർട്ടുകൾ. സാംഭലിൽ അറസ്റ്റിലായ 42 പേരിൽ രണ്ട് പേർക്ക് 17 വയസുവരെ മാത്രമാണ് പ്രായമെന്നാണ് റിപ്പോർട്ട്. യു.പിയിൽ പ്രായപൂർത്തിയാകാത്തവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന പൊലീസ് വാദങ്ങൾക്ക് വിരുദ്ധമാണ് പുറത്ത് വരുന്ന വാർത്തകൾ.
കഴിഞ്ഞ ഒരാഴ്ചയായി തങ്ങളുടെ കുട്ടികൾ ബറേലിയിലെ ജയിലിലാണെന്ന പരാതിയുമായി സാംഭലിൽ നിന്നുള്ള കുടുംബം രംഗത്തെത്തിയിട്ടുണ്ട്. പ്രതിഷേധങ്ങൾക്കിടെയുണ്ടായ പൊലീസ് നടപടിയിൽ വിദ്യാർഥികൾക്ക് പരിക്കേറ്റിട്ടുമുണ്ട്. പ്രതിഷേധ സമരങ്ങളിൽ പങ്കെടുക്കാത്ത കുട്ടികളെ പോലും യു.പി പൊലീസ് തല്ലിയതായി പരാതിയുണ്ട്.
പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ യു.പിയിൽ 8 വയസുകാരൻ കൊല്ലപ്പെട്ടിരുന്നു. അഞ്ചാം ക്ലാസ് വിദ്യാർഥിയെ മദ്രസയിൽ നിന്ന് മടങ്ങും വഴി പൊലീസ് അറസ്റ്റ് ചെയ്യുകയും മർദിക്കുകയും ചെയ്ത സംഭവവും യു.പിയിൽ റിപ്പോർട്ട് ചെയ്തിരുന്നു. പാല് വാങ്ങാനായി വീട്ടിൽ നിന്ന് പോയ കുട്ടിയെ അടക്കം യു.പി പൊലീസ് കസ്റ്റഡിയിലെടുത്തുവെന്ന ഗുരുതര ആരോപണങ്ങളും ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
