ബി.ജെ.പി നേതാവിന്റെ വീടിന് സമീപം യുവതിയെ കൊന്ന് കുഴിച്ചിട്ട നിലയിൽ
text_fieldsമുംബൈ: ബി.ജെ.പി നേതാവിന്റെ വീടിന് പിന്നിൽ യുവതിയെ കൊന്ന് കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. മഹാരാഷ്ട്ര സതാര ജില്ലയിൽ നിന്നുള്ള മുൻ എം.എൽ.സി കാന്ത നലവാഡെയുടെ വീടിന് പിറകിലാണ് മൃതദേഹം കണ്ടെത്തിയത്.
അടച്ചിട്ട വീടിന്റെ പിൻഭാഗം വൃത്തിയാക്കുന്നതിനിടെയാണ് വീട്ടുകാർ മൃതദേഹം കണ്ടത്. തങ്ങൾ ഈ ബംഗ്ലാവിൽ വല്ലപ്പോഴുമാണ് വന്ന് താമസിക്കുന്നതെന്ന് കുടുംബാഗങ്ങൾ പറയുന്നു. സ്ത്രീയുടെ വികൃതവും അഴുകിയതുമായ മൃതദേഹം ബംഗ്ലാവിന്റെ പിൻഭാഗത്ത് ഭാഗികമായി കുഴിച്ചിട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. വെള്ളിയാഴ്ച വീട്ടുകാർ അവിടെയെത്തി വൃത്തിയാക്കാൻ തുടങ്ങിയപ്പോഴാണ് ഇത് കണ്ടെത്തിയത്" -പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഉടൻ വീട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നെന്നും അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബംഗ്ലാവിന്റെ പിന്നിൽ നിന്നും സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് എല്ലാ വശവും അന്വേഷിക്കുമെന്ന് സതാര പൊലീസ് സൂപ്രണ്ട് സമീർ ഷെയ്ഖ് അറിയിച്ചു. മരിച്ച സ്ത്രീയുടെ പേരു വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.