ഏറ്റുമുട്ടൽ നടക്കുന്നിടത്ത് യുവാക്കൾ വരുന്നത് ആത്മഹത്യാപരം- കശ്മീർ ഡി.ജി.പി
text_fieldsന്യൂഡൽഹി: സുരക്ഷസേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്ന സ്ഥലങ്ങളിലേക്ക് യുവാക്കൾ കടന്നു വരുന്നത് ആത്മഹത്യാപരമായ നടപടിയാണെന്ന് ജമ്മുകശ്മീർ ഡി.ജി.പി എസ്.പി വായിദ് . ബുള്ളറ്റ് പ്രൂഫ് ഉൾപ്പടെയുള്ള സുരക്ഷ സംവിധാനങ്ങളുമായാണ് സൈന്യം തീവ്രവാദികളെ നേരിടുന്നത്. എന്നാൽ ഇവിടേക്ക് കടന്നു വരുന്ന യുവാക്കളുടെ നടപടി ആത്മഹത്യപരമാണെന്നും ഡി.ജി.പി പറഞ്ഞു.
ഏറ്റുമുട്ടൽ സ്ഥലങ്ങളിലേക്ക് കടന്നുവരുന്ന യുവാക്കൾ സ്വന്തം കുടുംബത്തെ കുറിച്ച് ചിന്തിക്കണം. സോഷ്യൽ മീഡിയ പലപ്പോഴും യുവാക്കളെ വഴിെതറ്റിക്കുന്നതിന് കാരണമാവുന്നുണ്ടെന്നും ഡി.ജി.പി ചൂണ്ടിക്കാട്ടി. ചില വാട്സ് ആപ് ഗ്രൂപ്പുകൾ രാജ്യത്ത് പ്രശ്നങ്ങളുണ്ടാക്കാൻ വേണ്ടി ശത്രുക്കൾ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
