അമിത ഫോൺ ഉപയോഗമെന്ന്; ഭർത്താവ് ഭാര്യയെ അരിവാളുകൊണ്ട് വെട്ടിക്കൊന്നു
text_fieldsമംഗളൂരു: ബ്രഹ്മാവർ താലൂക്കിൽ ഹിലിയാന ഗ്രാമത്തിലെ ഹൊസമുട്ടയിൽ യുവാവ് ഭാര്യയെ വെട്ടിക്കൊന്നു. ഹൊസമുട്ടയിലെ രേഖയാണ് (27) കൊല്ലപ്പെട്ടത്. ഭാര്യയുടെ അമിത മൊബൈൽ ഫോൺ ഉപയോഗത്തിൽ പ്രകോപിതനായാണ് കൊലയെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രിയാണ് സംഭവം.
സംഭവത്തിൽ ഭർത്താവ് കൊലാംബെ ഗ്രാമത്തിലെ ഗണേഷ് പൂജാരിയെ (42) പൊലീസ് അറസ്റ്റ് ചെയ്തു. പെയിന്റിങ് തൊഴിലാളിയായ ഗണേശ് എട്ട് വർഷം മുമ്പാണ് രേഖയെ വിവാഹം കഴിച്ചത്. രണ്ട് കുട്ടികളുണ്ട്. രേഖ പെട്രോൾ ബങ്കിൽ ജോലി ചെയ്തിരുന്നു. മൊബൈൽ ഫോൺ ഉപയോഗവുമായി ബന്ധപ്പെട്ട് രേഖയുമായി ഗണേശ് പലപ്പോഴും വഴക്കിടാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നേരത്തെ ലഭിച്ച പരാതിയെത്തുടർന്ന് പൊലീസ് ഗണേശിനെ വിളിച്ചുവരുത്തി ബോണ്ടിൽ ഒപ്പിടാൻ നിർബന്ധിച്ചിരുന്നു.
വ്യാഴാഴ്ച രാത്രി വളരെ വൈകി ഭാര്യയുമായി വഴക്കുണ്ടാക്കിയ ഇയാൾ അരിവാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. യുവതി സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു. ഗണേശ് ഓടിരക്ഷപ്പെട്ടെങ്കിലും വൈകാതെ പൊലീസ് പിടികൂടി. ശങ്കരനാരായണ പൊലീസ് കേസ് രജിസ്റ്റർചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

