Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാനിപ്പത്തിൽ...

പാനിപ്പത്തിൽ യുവാവിന്‍റെ കൈവെട്ടിയ സംഭവം; ഒത്തുതീർക്കാൻ പൊലീസ്​ സമ്മർദമെന്ന്​ ബന്ധുക്കൾ

text_fields
bookmark_border
പാനിപ്പത്തിൽ യുവാവിന്‍റെ കൈവെട്ടിയ സംഭവം; ഒത്തുതീർക്കാൻ പൊലീസ്​ സമ്മർദമെന്ന്​ ബന്ധുക്കൾ
cancel

ന്യൂഡൽഹി: ഹരിയാനയിലെ പാനിപ്പത്തിൽ വിദ്വേഷ ആ​ക്രമണത്തിന്​ ഇരയായി ഇഖ്​ലാഖ്​ എന്ന 28കാര​െൻറ കൈ അറുത്തുമാറ്റിയ സംഭവത്തിൽ കേസ്​ ഒത്തുതീർക്കാൻ പൊലീസ്​ ആവശ്യപ്പെട്ടതായി ബന്ധുക്കൾ. പരാതി നൽകിയിട്ടും നടപടിയെടുക്കാതിരുന്ന പൊലീസ്,​ രന്ദിർ സൈനി എന്നയാൾ ത​െൻറ സഹോദരനെതിരെ കള്ളക്കേസ്​ നൽകുന്നതു വരെ ട്രെയിൻ അപകടം എന്നായിരുന്നു പറഞ്ഞിരുന്നത്​.

ഇ​േപ്പാൾ ഇരുകൂട്ടരും പരസ്​പരം ധാരണയ​ിലെത്തണമെന്നാണ്​ പൊലീസ്​ ആവശ്യപ്പെടുന്നതെന്നും ഇഖ്​ലാഖി​െൻറ സഹോദരൻ ഇക്​​റം സൽമാനി പറഞ്ഞു. കേസ്​ ഇപ്പോൾ രാഷ്​ട്രീയപരമായി മാറിയിട്ടുണ്ട്​. ശക്തരായ ആളുകൾ പറയുന്നത്​ സത്യമായിട്ടും തങ്ങളെപ്പോലുള്ള പാവപ്പെട്ടവർ പറയുന്നത്​ നുണയായിട്ടുമാണ്​ ചിത്രീകരിക്കുന്നതെന്ന്​ സഹോദരനെതിരെ നൽകിയ പീഡന​ക്കേസ്​ ചൂണ്ടിക്കാട്ടി ഇക്​റം പറയുന്നു.

കടുത്ത ആ​​ക്രമണമാണ്​ അവൻ നേരിട്ടത്​. ചെറുപ്പവും ശക്തനുമായതിനാൽ ശരീരം അതിനെ നേരിടാൻ കഴിഞ്ഞു. ബോധം വീണ്ടെടുക്കാൻ നാല് ദിവസമെടുത്തു. സഹോദരന് എന്തെങ്കിലും നീതി ലഭിക്കുമോ എന്നത്​ സംശയമാണ്​. എന്നാലും, ത​െൻറ അവസാന ശ്വാസംവരെ അവ​െൻറ നീതിക്കു​വേണ്ടി പോരാടുമെന്നും 40കാരനായ ഇഖ്​റം പറഞ്ഞു.

ബാർബർ തൊഴിലാളിയായ ഇഖ്​ലാഖ്​ ജോലിതേടിയാണ്​ പാനിപ്പത്തിൽ എത്തിയത്​. കൃഷ്​ണപൂരിലുള്ള പാർക്കിൽ ഇരിക്കുകയായിരുന്ന ഇഖ്​ലാഖി​െൻറ സമീപമെത്തിയ നാല്​ യുവാക്കൾ പേരു​ ചോദിച്ച്​ മതം മനസ്സിലാക്കിയതിനുശേഷം ആക്രമിച്ച്​​ റോഡിൽ ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന്​ ​​സമീപത്തുള്ള വീട്ടിലെത്തി വെള്ളം ആവശ്യ​െപ്പട്ട ഇഖ്​ലാഖി​െന അതേ ആളുകൾ വീണ്ടും ആക്രമിച്ചു.

​ഇതിനിടയിൽ ഇഖ്​ലാഖി​െൻറ 786 എന്ന്​ ആലേഖനംചെയ്​ത വലതു കൈ ശ്രദ്ധയിൽപ്പെട്ട സംഘം കൈ അറുത്തുമാറ്റുകയും അപകടമാണെന്ന്​ വരുത്തിത്തീർക്കുന്നതിനു​വേണ്ടി റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ച​ുവെന്നുമാണ്​ കേസ്​​. തൊട്ടുപിറകെ ഇഖ്​ലാഖ്​ ഏഴു വയസ്സുകാരനെ തട്ടിക്കൊണ്ടു​േപായി പീഡിപ്പിക്കാൻ ശ്രമിച്ചതായി മറുപക്ഷവും പരാതി നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PanipatMass Attackpolice
News Summary - young man lost his hand in Panipat- Relatives say police are pressuring them to compromise
Next Story