യുവാവിനെ സഹോദരൻ ട്രാക്റ്റർ കയറ്റി കൊന്നു
text_fieldsഭരത്പുർ: രാജസ്ഥാനിലെ ഭരത്പുരിലെ അദ ഗ്രാമത്തിൽ വഴിതർക്കത്തെ തുടർന്ന് യുവാവിനെ ട്രാക്ടർ കയറ്റി കൊന്നു. 30 കാരനായ നർപത് ഗുർജാറിനെ സഹോദരൻ ദാമോദർ ഗുർജാർ നാട്ടുകാർ നോക്കിനിൽക്കേ നിരവധി തവണ ശരീരത്തിൽ ട്രാക്ടർ കയറ്റിയിറക്കി കൊലപ്പെടുത്തുകയായിരുന്നെന്ന് ഭരത്പുർ എ.എസ്.പി ഓംപ്രകാശ് കിലാനിയ പറഞ്ഞു.
സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പൊലീസ് ഇടപെട്ടത്. വഴിത്തർക്കവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസവും ഇരുകുടുംബങ്ങളും തമ്മിൽ സംഘർഷമുണ്ടായിരുന്നു. ആറുപേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.
പത്തോളം പേർ ചികിത്സയിലാണ്. കല്ലുവടികളുമായാണ് ബുധനാഴ്ച രാവിലെ ഇരുകുടുംബങ്ങളും ഏറ്റുമുട്ടിയത്. വെടിയൊച്ച കേട്ടതായും നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ ബി.ജെ.പി പ്രതിഷേധവുമായി രംഗത്തെത്തി. കോൺഗ്രസ് ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഇതാണ് അവസ്ഥയെന്ന് ബി.ജെ.പി വക്താവ് സംപിത് പത്ര പറഞ്ഞു. പ്രിയങ്ക ഗാന്ധി ഭരത്പുർ സന്ദർശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

