Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബൈക്ക് ഓടിക്കുന്നതിനിടെ ഹൃദയാഘാതം; യുവാവിന് ദാരുണാന്ത്യം -VIDEO

text_fields
bookmark_border
moradabad
cancel

ലഖ്നോ: ബൈക്ക് ഓടിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് യുവാവ് മരിച്ചു. യു.പിയിലെ മുറാദാബാദിലാണ് സംഭവം. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

തിരക്കേറിയ തെരുവിലൂടെ ബൈക്കിൽ വരുന്നതിനിടെ യുവാവിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. തുടർന്ന് ബൈക്ക് റോഡരികിലേക്ക് നിർത്തിയെങ്കിലും ഇയാൾ ബൈക്കിന് മുകളിലേക്ക് വീണുകിടന്നു. നാട്ടുകാർ ചേർന്ന് യുവാവിന് സി.പി.ആർ നൽകാൻ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഏതാനും ദിവസം മുമ്പ് മറ്റൊരാൾ വീടിന് മുന്നിൽ വ്യായാമം ചെയ്യുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച് മരിച്ചിരുന്നു. ഉത്തരാഖണ്ഡിലായിരുന്നു സംഭവം. പ്രമോദ് ബിൻജോല എന്നയാളാണ് മരിച്ചത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - young man dies of heart attack while riding bike
Next Story