Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുഹൃത്തിന്റെ വിവാഹത്തിനിടെ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു -വിഡിയോ

text_fields
bookmark_border
സുഹൃത്തിന്റെ വിവാഹത്തിനിടെ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു -വിഡിയോ
cancel

ഹൈദരാബാദ്: സുഹൃത്തിന്റെ വിവാഹത്തിനിടെ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. വേദിയിൽ സുഹൃത്തിന് വിവാഹ സമ്മാനം നൽകുന്നതിനിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ആന്ധ്രപ്രദേശിലെ കുർണൂൽ ജില്ലയിലെ കൃഷ്ണഗിരി മണ്ഡലത്തിലെ പെനുമട ഗ്രാമത്തിലാണ് സംഭവം.

ആമസോണിലെ ജീവനക്കാരനായ വംശിയാണ് മരിച്ചത്. സുഹൃത്തുക്കളോടൊപ്പം എത്തിയ വംശി വരനും വധുവിനും സ്റ്റേജിൽ സമ്മാനം നൽകിയതിനു പിന്നാലെയാണ് കുഴഞ്ഞുവീണത്. സുഹൃത്തുക്കൾ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഇന്ത്യയിലെ യുവാക്കൾക്കിടയിലെ ഹൃദയാഘാതം വർദ്ധിച്ചുവരുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു. ഇന്ത്യയിലെ ഹൃദയാഘാത കേസുകളിൽ 25-30 ശതമാനവും ഇപ്പോൾ 40 വയസ്സിന് താഴെയുള്ള വ്യക്തികളാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു,

ഇത് മുൻ ദശകങ്ങളെ അപേക്ഷിച്ച് വലിയ വർദ്ധനവാണ്. രോഗത്തെ കുറിച്ച് അവബോധം വളർത്തുകയും ജീവിതശൈലിയിൽ മാറ്റം വരുത്തുകയും ചെയ്യുന്നത് ഈ പ്രതിസന്ധിയെ മറികടക്കുന്നതിന് പ്രധാനമാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Young man dies of heart attack during friend's wedding - VIDEO
Next Story