Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭാര്യയുമായുള്ള വഴക്ക് ഒഴിവാക്കാൻ ബാൽക്കണിയിലൂടെ രക്ഷപ്പെടാൻ ശ്രമം; താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം

text_fields
bookmark_border
https://www.madhyamam.com/tags/man-death
cancel

ഗ്രേറ്റർ നോയിഡ: ഭാര്യയുമായുള്ള തർക്കം ഒഴിവാക്കാൻ ഫ്ലാറ്റിന്റെ ബാൽക്കണി വഴി താഴത്തെ നിലയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ 21-ാം നിലയിൽ നിന്ന് താഴേക്ക് വീണ് 31കാരൻ മരിച്ചു. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലെ സെഞ്ചൂറിയൻ പാർക്ക് ട്രോപ്പിക്കൽ ഗാർഡൻ സൊസൈറ്റിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. 2024-ൽ വിവാഹിതനായ ഹർഷിത് ലാവാനിയ കുടുംബവഴക്കിനെത്തുടർന്ന് കഴിഞ്ഞ ആറുമാസമായി ഭാര്യയുമായി വേർപിരിഞ്ഞ് ഈ ഫ്ലാറ്റിൽ ഒറ്റക്കായിരുന്നു താമസം.

സംഭവദിവസം ഹർഷിതിന്റെ ഫ്ലാറ്റിലെത്തിയ ഭാര്യ വാതിലിൽ മുട്ടിയെങ്കിലും വഴക്കുണ്ടാകുമെന്ന ഭയത്താൽ അദ്ദേഹം കതക് തുറക്കാൻ തയ്യാറായില്ല. പുറത്തുനിന്ന് ഭാര്യ സംസാരിക്കാൻ ആവശ്യപ്പെട്ടിട്ടും ഹർഷിത് അനുസരിച്ചില്ല. തുടർന്ന് ഭാര്യ സെക്യൂരിറ്റി ജീവനക്കാരെ വിളിച്ചുവരുത്തി വാതിൽ തുറപ്പിക്കാൻ ശ്രമിച്ചു.

ഈ സമയം കതക് തുറന്നുകൊടുക്കാതിരിക്കാൻ ഫ്ലാറ്റിന്റെ ബാൽക്കണി വഴി താഴത്തെ നിലയിലേക്ക് രക്ഷപ്പെടാൻ ഹർഷിത് ശ്രമിക്കുകയായിരുന്നു. ഇതിനിടെ കാൽവഴുതി നിലത്തേക്ക് വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭാര്യയുമായുള്ള നിരന്തരമായ തർക്കങ്ങളെത്തുടർന്ന് ഹർഷിത് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് കുടുംബാംഗങ്ങൾ വ്യക്തമാക്കി. സംഭവത്തിൽ ഇതുവരെ ഔദ്യോഗിക പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും ഭാര്യയെ ചോദ്യം ചെയ്തുവരികയാണെന്നും സൊസൈറ്റിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - young man died
Next Story