Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

താനെയിൽ ട്രെയിൻ യാത്രക്കിടെ കൗമാരക്കാരിയെ തട്ടിക്കൊണ്ടുപോയ യുവാവ് അറസ്റ്റിൽ

text_fields
bookmark_border
arrest
cancel

താനെ: ട്രെയിൻ യാത്രക്കിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവ് അറസ്റ്റിലായതായി റെയിൽവേ പൊലീസ് അറിയിച്ചു. 17 കാരിയായ പെൺകുട്ടിയെയാണ് ഈ മാസം 12ന് 19 കാരനായ യുവാവ് തട്ടിക്കൊണ്ടു പോയത്. ബദലാപ്പൂരിൽനിന്നും വിക്റോളിയിലേക്ക് തനിച്ചു യാത്ര ചെയ്യുകയായിരുന്നു പെൺകുട്ടി.

തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇവർ തമ്മിൽ ഇഷ്ടത്തിലായിരുന്നുവെന്ന് പെൺകുട്ടിയുടെയും കാമുകന്റെയും സുഹൃത്തുക്കളിൽനിന്നും വിവരം ലഭിച്ച പൊലീസ് അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു.

പിന്നീട് ശനിയാഴ്ച സതാറ ഗ്രാമത്തിൽനിന്നും ഇവരെ കണ്ടെത്തുകയായിരുന്നുവെന്ന് സീനിയർ പൊലീസ് ഓഫിസർ അർഷുദ്ദീൻ ഷെയ്ഖ് പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Young man arrested for kidnapping teenage girl during train journey in Thane
Next Story