Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘എനിക്ക് സഹിക്കാനാവുന്നില്ല’...വാട്സ്ആപ് സ്റ്റാറ്റസിന് പിന്നാലെ ജീവനൊടുക്കി യുവ ഡോക്ടർ

text_fields
bookmark_border
‘എനിക്ക് സഹിക്കാനാവുന്നില്ല’...വാട്സ്ആപ് സ്റ്റാറ്റസിന് പിന്നാലെ ജീവനൊടുക്കി യുവ ഡോക്ടർ
cancel

കൊൽക്കത്ത: കൊൽക്കത്തയിൽ സർക്കാർ മെഡിക്കൽ കോളജിലെ യുവ ഡോക്ടറെ സ്വകാര്യ ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. നദിയ ജില്ലക്കാരനായ അഭിജിത് സർക്കാർ (28) ആണ് മരിച്ചത്. സംഭവത്തിൽ കൊലപാതകമോ ജീവനൊടുക്കുന്നതിലേക്ക് നയിച്ച ഗൂഢാലോചനയോ നടന്നിട്ടുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൊൽക്കത്തയിലെ എൻ.ആർ.എസ് മെഡിക്കൽ കോളേജിൽ ഹൗസ് സ്റ്റാഫായി ജോലി ചെയ്തുവരികയായിരുന്നു അഭിജിത്. 2018ൽ ഇതേ സ്ഥാപനത്തിൽനിന്നാണ് എം.ബി.ബി.എസ് പൂർത്തിയാക്കിയത്. ജോലിയുടെ സൗകര്യാർഥം നഗരത്തിന്റെ കിഴക്കൻ ഭാഗത്തുള്ള സ്വകാര്യ ഹോസ്റ്റലിലായിരുന്നു അഭിജിത് താമസിച്ചിരുന്നത്. ഞായറാഴ്ച വൈകീട്ട് നാലുമണിയോടെ ഹോസ്റ്റൽ അധികൃതരാണ് അഭിജിത്തിനെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിവരം കുടുംബത്തെ അറിയിച്ചത്. ഉടൻ ആർ.ജി. കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

മരണത്തിന് മുമ്പ് അഭിജിത് വാട്സ്ആപ്പ് സ്റ്റാറ്റസിൽ ‘എനിക്ക് സഹിക്കാനാവുന്നില്ല’ എന്ന സന്ദേശം പങ്കുവെച്ചിരുന്നതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹികമാധ്യമങ്ങളിൽ ആശങ്കയുണർത്തുന്ന ചില കുറിപ്പുകളും അദ്ദേഹം പങ്കുവെച്ചിരുന്നതായി കുടുംബം പൊലീസിനോട് പറഞ്ഞു. താൻ സുരക്ഷിതനല്ലെന്ന തോന്നൽ അഭിജിത്തിനുണ്ടായിരുന്നിരിക്കാമെന്നാണ് കുടുംബത്തിന്റെ സംശയം.

അഭിജിത്തിനെ കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് നാഗർബസാർ പൊലീസ് സ്റ്റേഷനിൽ കുടുംബം പരാതി നൽകിയിട്ടുണ്ട്. സംഭവത്തിന് പിന്നിലെ സാഹചര്യങ്ങളും മറ്റാരുടെയെങ്കിലും ഇടപെടലുണ്ടായിരുന്നോ എന്നതും അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. അഭിജിത്തിന്റെ മൊബൈൽ ഫോണും സാമൂഹികമാധ്യമങ്ങളിലെ കുറിപ്പുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. മരണകാരണം വ്യക്തമാകാൻ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Young Doctor Found Dead
Next Story