Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കോവിഡ്​ മരണം പെയ്യു​േമ്പാഴും പരിഭവം മറന്ന്​ സേവനമുഖത്ത്​ ഇളമുറക്കാർ
cancel
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ മരണം...

കോവിഡ്​ മരണം പെയ്യു​േമ്പാഴും പരിഭവം മറന്ന്​ സേവനമുഖത്ത്​ ഇളമുറക്കാർ

text_fields
bookmark_border

ന്യൂഡൽഹി: മഹാദുരന്തമായി കോവിഡ്​ മരണം വർഷിക്കുന്ന നാളുകളിലൂടെ കടന്നുപോകുന്ന രാജ്യത്ത്​ ഏറ്റവും കൂടുതൽ ഇരകളാക്കപ്പെടുന്ന വിഭാഗങ്ങളിൽ മുന്നിലാണ്​ ഡോക്​ടർമാർ. എന്നിട്ടും വകവെക്കാതെ ആശുപത്രികളിൽ അവർ കർമനിരതരാകു​േമ്പാൾ​ കരുത്തുപകർന്ന്​ ഇളമുറക്കാരും കൂട്ടായുണ്ട്​. മുന്നിൽ നെഞ്ചുനീറുന്ന കാഴ്ചകൾ മാത്രമായിട്ടും പുതുതായി ആതുര ചികിത്സ രംഗ​ത്ത്​ കാലെടുത്തുവെച്ചവർക്ക്​ പറയാനും പങ്കുവെക്കാനും അനുഭവങ്ങളേറെ.

കോവിഡ്​ ദേശീയ തലസ്​ഥാന നഗരത്തിൽ ശരിക്കും താണ്ഡവമാടുന്ന നാളുകളിലൊന്നായിരുന്നു ഡോ. ശിഫാലി മാൻചന്ദ എം.ബി.ബി.എസ്​ പഠനം പൂർത്തിയാക്കി ഇ​േന്‍റൺഷിപ്പിന്‍റെ ഭാഗമായി സ്​റ്റെതസ്​കോപ്​ ആദ്യമായി കഴുത്തിലണിയുന്നത്​. കൊണോട്ട്​ ​േപ്ലസിലെ സുചേത കൃപലാനി ആശുപത്രിയിലായിരുന്നു നിയോഗം. അവിടെ ചികിത്സ നൽകിയ ആദ്യ മണിക്കൂറുകൾക്കിടെ കൺമുന്നിൽ സംഭവിച്ചത്​ മൂന്ന്​ കോവിഡ്​ മരണങ്ങൾ.

''മാതാവിനെ വിളിച്ച്​ ഞാൻ ഒത്തിരി കരഞ്ഞു. മരണങ്ങൾ മാത്രമായിരുന്നില്ല പ്രശ്​നം. രോഗികളുമായി വന്ന്​ കരഞ്ഞുതളർന്ന്​ അപേക്ഷിച്ച എത്രയോ പേരെ ഓക്​സിജനും ബെഡുമില്ലാതെ മടക്കേണ്ടിവന്നു. ആദ്യ ദിവസങ്ങളിൽ ശരിക്കും കഠിനമായിരുന്നു. ഇപ്പോൾ കാര്യങ്ങൾ മെച്ചപ്പെട്ടുവരുന്നു''- ഡോ. ഷിഫാലി പറയുന്നു.

ഇത്​ അവരുടെ മാത്രം അനുഭവമല്ല. മെഡിക്കൽ കോളജുകളിൽ മെഡിക്കൽ പഠനം കഴിഞ്ഞ നൂറുകണക്കിന്​ പുതുതലമുറ ഡോക്​ടർമാരെയാണ്​ കോവിഡ്​ ആശുപത്രികളിൽ വിന്യസിച്ചിരുന്നത്​. കോവിഡ്​ വാർഡുകളിലും ഐ.സി.യുവിലുമായി ആദ്യ നാളുകൾ കഴിച്ചുകൂട്ടിയ അവർക്ക്​ ബാക്കിയായത്​ കണ്ണുനിറയുന്ന അനുഭവങ്ങൾ മാ​ത്രം. ഒാക്​സിജൻ അളവെടുത്തും മിടിപ്പ്​ പരിശോധിച്ചും രേഖകൾ ശരിപ്പെടുത്തിയും അവർ കാര്യങ്ങൾ നീക്കി. അവസാനം മരണ സർട്ടിഫിക്കറ്റും അവർ തന്നെ നൽകി.

മൗലാന ആസാദ്​ മെഡിക്കൽ കോളജിൽ എം.ബി.ബി.എസ്​ പൂർത്തിയാക്കിയ ഡോ. നൂർ ധലിവാലിന്​ ​ഡ്യൂട്ടി ലോക്​ നായക്​ ആശുപത്രിയിലാണ്​. ഏപ്രിൽ 20നായിരുന്നു ജോലിക്കു കയറിയത്​. പിന്നീട്​ കണ്ടതിലേറെയും ഉള്ളുലക്കുന്ന കാഴ്ചകളായിരുന്നുവെന്ന്​ ഡോ. നൂർ പറയുന്നു.

''എന്നെക്കാൾ പ്രായമേറെ ചെല്ലാത്ത ചെറുപ്പക്കാർ വൈറസിന്​ കീഴടങ്ങി പിടഞ്ഞുവീഴുന്നത്​ ഹൃദയഭേദകമായ കാഴ്ചയായിരുന്നു. ഒരിക്കൽ രോഗി മരിച്ച്​ അഞ്ചു മിനിറ്റിനകം ആ കട്ടിലിൽ മറ്റൊരു രോഗിയെത്തുന്നത്​ കണ്ടപ്പോൾ ഉള്ളുപിടഞ്ഞു''- ചണ്ഡിഗഢ്​ സ്വദേശിയായ ഡോക്​ടർ ഓർക്കുന്നു.

കുട്ടികൾക്കായുള്ള കലവരി ശരൺ ആശുപത്രിയിൽ കോവിഡ്​ ഡ്യൂട്ടി ലഭിച്ച ഡോ. ദീക്ഷ മൽഹോത്രക്ക്​ പറയാനുള്ളത്​ അതിലേറെ കടുത്ത നാളുകളുടെ വേദനകൾ. പരി​ചരിക്കാനുണ്ടായിരുന്നത്​ കോവിഡ്​ ബാധിതരായ കുഞ്ഞുങ്ങൾ. ''പലപ്പോഴും വല്ലാതെ പ്രയാസപ്പെട്ടു. പക്ഷേ, അതു തിരിച്ചറിഞ്ഞുതന്നെയായിരുന്നു ഇവിടെ ജോലി ഏറ്റെടുത്തത്​''- ഡോ. ദീക്ഷയുടെ വാക്കുകൾ.

''ഒരു ദിവസം രാവിലെ ഓക്​സിജൻ പരിശോധിക്കാൻ ചെന്നതായിരുന്നു. പൂജ്യത്തിലെത്തിനിൽക്കുന്നു. മിടിപ്പും ലഭിക്കുന്നില്ല. മുഖം തുറന്നുനോക്കിയപ്പോളറിഞ്ഞു, മരിച്ചുകിടക്കുകയാണ്​. അതോടെ തകർന്നുപോയി''- ഹംദർദ്​ ഇൻസ്റ്റിറ്റ്യൂട്ട്​ മെഡിക്കൽ സയൻസിൽ മെഡിസിൻ പൂർത്തിയാക്കി അവ​ിടെ സേവനം ചെയ്യുന്ന ഡോ. റിയാൻ നജ്​മിക്ക്​ പറയാനുള്ളത്​ അതിലേറെ കടുപ്പമുള്ളത്​.

മെഡിസിൻ പഠനം കഴിഞ്ഞ്​ ഫലം കാത്തിരിക്ക​ു​േമ്പാഴാണ്​ ഡോ. കാർതിക്​ യാദവിന്​ ആശുപത്രി ഡ്യൂട്ടി ലഭിക്കുന്നത്​. ''ഇ​േന്‍റൺമാരിൽ പലരും നേരെ 'റെഡ്​ സോണി'ലാണ്​ നിയമിക്കപ്പെടുന്നത്​. കടുത്ത പരിശീലനമാണ്​ ഇവിടെ ലഭിക്കുന്നത്​. ബുദ്ധിമു​േട്ടറെയാണെങ്കിലും ​കൈകാര്യം ചെയ്യാൻ ശീലിച്ചു''- ഡോ. കാർത്തികിന്​ പറയാനുള്ളതിതാണ്​.

വിവിധ ആശുപത്രികളിൽ കോവിഡ്​ പോസിറ്റീവാകുന്ന ഡോക്​ടർമാരുടെ നിരക്ക്​ അതിവേഗം ഉയരു​േമ്പാഴാണ്​ ഇളമുറ ഡോക്​ടർമാർ എല്ലാം സജീവമാക്കി രംഗത്തുള്ളത്​. കഴിഞ്ഞ ദിവസം ഡൽഹിയിലെ സരോജ്​ ആശുപത്രിയിൽ 80 ഡോക്​ടർമാർ കോവിഡ്​ പോസിറ്റീവാണെന്ന്​ സ്​ഥിരീകരിച്ചിരുന്നു. ഇതിൽ സീനിയർ സർജൻ മരണത്തിന്​ കീഴടങ്ങുകയും ചെയ്​തു. മറ്റ്​ ആശുപത്രികളിലും സ്​ഥിതി വ്യത്യസ്​തമല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid fightYoung doctors
News Summary - Young docs in Covid fight stay afloat in the deep end
Next Story