യുവ സൈനിക ഉദ്യോഗസ്ഥനെ കാണാതായി; തിരച്ചിൽ ഊർജിതമാക്കി സേന
text_fieldsമൊവ്: ഇൻഡോറിലെ സൈനിക സ്കൂളിൽ നിന്ന് യുവ സൈനിക ഉദ്യോഗസ്ഥനെ കാണാതായി. ഇൻഫൻട്രി സ്കൂളിൽ പരിശീലനം നടത്തിവന്ന ഉത്തർപ്രദേശ് ഏതാ സ്വദേശി ലഫ്റ്റനന്‍റ് മോഹിത് ഗുപ്തയെയാണ് കാണാതായത്. പരിശീലനത്തിനിടെ സൈനിക ഉദ്യോഗസ്ഥനെ കാണാതാവുന്നത് ആദ്യ സംഭവമാണ്.
സൈനികന്‍റെ മൊബൈൽ ഫോൺ നിലവിൽ പ്രവർത്തന രഹിതമാണ്. രാവിലെ ആറു മണിവരെ സൈനികനെ മുറിയിൽ കണ്ടതായി പ്രാഥമിക അന്വേഷണത്തിൽ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഫോൺ റെക്കോർഡ് പരിശോധിച്ച് വരികയാണ്.
സൈനികനെ കാണാതായെന്ന് ചൂണ്ടിക്കാട്ടി സുബേദാർ പരാതി നൽകിയതായി മൊവ് പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ദീപക് റാത്തോർ പറഞ്ഞു.
ഇൻഡോർ നഗരത്തിൽ നിന്ന് 25 കിലോമീറ്റർ അകലെ മൊവ് ആർമി വാർ കോളജും ഇൻഫന്‍ററി സ്കൂളും സ്ഥിതി ചെയ്യുന്നത്. ജൂനിയർ കമീഷൻഡ് ഓഫീസർമാർക്കും നോൺ കമീഷൻഡ് ഓഫീസർമാർക്കുമാണ് ഇവിടെ പരിശീലനം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

