Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘നിങ്ങൾ ജയിച്ചു; ഞാൻ...

‘നിങ്ങൾ ജയിച്ചു; ഞാൻ തോറ്റു’ -അജ്​മൽ കസബി​െൻറ കുമ്പസാരം പുറത്ത്​

text_fields
bookmark_border
‘നിങ്ങൾ ജയിച്ചു; ഞാൻ തോറ്റു’ -അജ്​മൽ കസബി​െൻറ കുമ്പസാരം പുറത്ത്​
cancel

വധശിക്ഷ നടപ്പാക്കുന്നതിന്​ തൊട്ടു മുമ്പ്​ മുംബൈ ഭീകരാക്രമണ കേസിലെ പ്രതിയും ലശ്​കറെ ത്വയ്യിബ തീവ്രവാദിയുമായ അജ്​മൽ കസബ്​ കുറ്റസമ്മതം നടത്തിയിരുന്നതായി മുതിർന്ന ​െപാലീസ്​ ഒാഫീസറു​െട വെളിപ്പെടുത്തൽ. 2012 നവംബറിലാണ്​ കസബിനെ തൂക്കിലേറ്റിയത്​. അതിന്​ തലേദിവസമാണ്​ കുറ്റസമ്മതം നടത്തിയതെന്ന്​ കസബി​െന ആദ്യം ചോദ്യം ചെയ്​ത പൊലീസ്​ ഇൻസ്​പെക്​ടർ രമേഷ്​ മഹാലെ പറഞ്ഞു.

‘നിങ്ങൾ ജയിച്ചു; ഞാൻ തോറ്റു’ എന്നായിരുന്നു കസബി​​​​െൻറ കുറ്റസമ്മതം. ഇന്ത്യക്കെതിരെ യുദ്ധം ചെയ്​തുവെന്നതുൾപ്പെടെ 80 കുറ്റങ്ങളാണ്​ കസബിനെതിരെ ചുമത്തിയിരുന്നത്​. 2008 നവംബർ 26ന്​ മുംബൈ പൊലീസിന്​ ലഭിച്ച നിർദേശ പ്രകാരമാണ്​ മുംബൈ നായർ ആശുപത്രിയിൽ വെച്ച്​ ആദ്യമായി രമേഷ്​ മഹാലെ കസബിനെ ചോദ്യം ചെയ്യുന്നത്​. മുംബൈ ക്രൈം ബ്രാഞ്ച്​ മേധാവിയായിരുന്ന മഹാലെക്കായിരുന്നു 26/11ലെ മുംബൈ ആക്രമണത്തി​​​​െൻറ അന്വേഷണ ചുമതല. 2013ൽ ജോലിയിൽ നിന്ന്​ വിരമിച്ച അദ്ദേഹം ഇപ്പോൾ വിശ്രമ ജീവിതം നയിക്കുകയാണ്​.

ഭീകരാക്രമണത്തി​ലെ മുഖ്യപ്രതിയായ കസബ്​ 81 ദിവസം ക്രൈം ബ്രാഞ്ചി​​​​െൻറ കസ്​റ്റഡിയിലായിരുന്നു. അതിനു ശേഷമാണ്​ ആർതർ റോഡ്​ ജയിലിലേക്ക്​ മാറ്റിയത്​. കോടതിയിൽ നിന്ന്​ തൂക്കിലേറ്റാനുള്ള വാറൻറ്​ ലഭിക്കും വരെ ഇന്ത്യൻ നിയമങ്ങളിൽ നിന്ന്​ രക്ഷപ്പെടാൻ സാധിക്കും എന്നുതന്നെയായിരുന്നു കസബി​​​​െൻറ വിശ്വാസം. കസബ്​ തന്നെ അത്​ഭുതപ്പെടുത്തി. 21കാര​​​​െൻറ പ്രതിരോധം മറികടക്കാൻ ക്രൂരമായ ചോദ്യം ചെയ്യലുകൾക്കൊന്നും സാധ്യമാകില്ലെന്ന്​ പെ​െട്ടന്നു തന്നെ തിരിച്ചറിഞ്ഞു. ഞങ്ങൾ കസബിന്​ ആശ്വാസപ്രദമായ അന്തരീക്ഷം ഒരുക്കി. എന്നിട്ട്​ സ്വയം മനസുതുറക്കാൻ കാത്തിരുന്നു. കസബിനോട്​ ദയാവായ്​പോടുകൂടി പെരുമാറി - അദ്ദേഹം പറഞ്ഞു.

ഒന്നരമാസത്തോളം കസ്​റ്റഡിയിൽ കഴിഞ്ഞ കസബി​​​​െൻറ ചിന്തകളിലേക്ക്​ മഹാലെക്ക്​ അപ്രതീക്ഷിത വഴി തുറക്കുകയായിരുന്നു. ഒരിക്കൽ സംസാരിക്കുന്നതിനിടെ കസബ്​ പറഞ്ഞു ‘ത​​​​െൻറ കുറ്റകൃത്യത്തിന്​ തൂക്കുക്കയർ നൽകാമെങ്കിലും ഇന്ത്യൻ നിയമ വ്യവസ്​ഥയിൽ അത്​ ഉണ്ടാകില്ല. കാരണം വധശിക്ഷ ഇന്ത്യൻ നിയമവ്യവസ്​ഥ ഇഷ്​ടപ്പെടുന്നില്ല’. ഇന്ത്യൻ കോടതി വധശിക്ഷ വിധിച്ച്​ എട്ടു വർഷമായിട്ടും പാർലമ​​​െൻറ്​ ആക്രമണ കേസിലെ പ്രതി അഫ്​സൽ ഗുരുവി​​​​െൻറ വധശിക്ഷ നടപ്പാക്കാത്തത്​​ അതിനള ഉദാഹരണമാണ്​ എന്നായിരുന്നു കസബി​​​​െൻറ നിരീക്ഷണം.

കേസിൽ വാദത്തിനൊടുവിൽ കോടതിയിൽ റെക്കോർഡ്​ ചെയ്യാനായി വിശദീകരണം ചോദിച്ചപ്പോൾ താൻ പാകിസ്​താനി പൗരനാണെന്നും നടൻ അമിതാഭ്​ ബച്ചനെ കാണാൻ വേണ്ടി ഇന്ത്യയിലേക്ക്​ ശരിയായ വിസ പ്രകാരം വന്നതാണെന്നും കസബ്​ പറഞ്ഞു. താരത്തി​​​​െൻറ ജുഹുവിലെ ബംഗ്ലാവിനു മുന്നിൽ നിൽക്കു​േമ്പാൾ റോയിലെ ഉദ്യോഗസ്​ഥർ പിടികൂടി മുംബൈ ​െപാലീസിന്​ കൈമാറുകയായിരുന്നു. പൊലീസുകാർ ലോക്കപ്പിലടക്കും മുമ്പ്​ കൈക്ക്​ വെടിവെച്ചു. നാലു ദിവസങ്ങൾക്ക്​ ശേഷം തന്നെ പൊലീസ്​ 26/11 ലെ പ്രതിയാക്കുകയായിരുന്നുവെന്ന്​ കസബ്​ മറുപടി നൽകി. തങ്ങളുടെ ചോദ്യങ്ങൾക്ക്​ ഒന്നിനും നേരിട്ടുള്ള മറുപടി കസബ്​ നൽകിയില്ലെന്നും മഹാലെ ഒാർമിച്ചു​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mumbai attackAjmal Kasabmalayalam newsConfession
News Summary - You won, I lost’: 26/11 attacker Kasab’s confession - India News
Next Story