കശ്മീർ: രാഹുൽ രാജ്യത്തെ നാണംകെടുത്തി -ബി.ജെ.പി
text_fieldsന്യൂഡൽഹി: ജമ്മുകശ്മീരിലെ നിലപാടിലൂടെ രാഹുൽ ഗാന്ധി രാജ്യത്തെ അപമാനിച്ചുവെന്ന് ബി.ജെ.പി നേതൃത്വം. കോൺഗ്രസ് നേതൃത്വത്തിൻെറ പ്രസ്താവനകൾ പാകിസ്താൻ യു.എന്നിൽ ഇന്ത്യക്കെതിരെ ഉപയോഗിച്ചുവെന്നും ബി.ജെ.പി ആരോപിച്ചു. കശ്മീരുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ കോൺഗ്രസ് മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നാണ് രാഹുൽ ഇന്ന് പറഞ്ഞത്. ഇപ്പോൾ അവിടെയുള്ള പ്രശ്നങ്ങൾക്ക് കാരണം പാകിസ്താനാണെന്നും രാഹുൽ വ്യക്തമാക്കി. നേരത്തെയുള്ള നിലപാടിൽ നിന്നുള്ള യുടേണാണ് രാഹുൽ നടത്തിയത്. എന്തിനാണ് അദ്ദേഹം ഇത്തരത്തിൽ നിലപാട് മാറ്റിയതെന്ന് ജാവദേക്കർ ചോദിച്ചു.
നേരത്തെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കശ്മീരിലേക്ക് പോയ പ്രതിപക്ഷ സംഘത്തെ തടഞ്ഞിരുന്നു. ഇതിന് ശേഷം ജമ്മുകശ്മീരിലെ സ്ഥിതി ഗുരുതരമാണെന്ന് രാഹുൽ പ്രതികരിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
