Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'പ്രധാനമന്ത്രിയെ...

'പ്രധാനമന്ത്രിയെ നിങ്ങൾക്ക് നന്നായി അറിയില്ലേ, ഇന്ത്യ എന്ത് ആഗ്രഹിക്കുന്നുവോ അത് നടക്കും'; പഹൽഗാമിന് തിരിച്ചടി നൽകുമെന്ന് രാജ്നാഥ് സിങ്

text_fields
bookmark_border
rajnath singh 89987a
cancel

ന്യൂ​ഡ​ൽ​ഹി: പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് സാ​യു​ധ​സേ​ന​യു​മാ​യി ചേ​ർ​ന്ന് ശ​ത്രു​വി​ന് ഉ​ചി​ത​മാ​യ മ​റു​പ​ടി ന​ൽ​കേ​ണ്ട​ത് ത​ന്റെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്ന് കേ​ന്ദ്ര പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്നാ​ഥ് സി​ങ്. 'പ്രധാനമന്ത്രിയെ നിങ്ങൾക്ക് നന്നായി അറിയില്ലേ, ഇന്ത്യ എന്ത് ആഗ്രഹിക്കുന്നുവോ അത് നടക്കും' -രാജ്നാഥ് സിങ് പറഞ്ഞു.

പ്രതിരോധ മന്ത്രിയെന്ന നിലയിൽ എന്‍റെ ഉത്തരവാദിത്തമാണ് ഇന്ത്യയെ ആക്രമിക്കുന്നവർക്ക് ശക്തമായ തിരിച്ചടി നൽകുകയെന്നത്. അതിർത്തി കാക്കുന്ന സൈനികർക്ക് പൂർണ്ണ പിന്തുണയെന്നും അദ്ദേഹം പറഞ്ഞു.

നാ​വി​ക​സേ​നാ മേ​ധാ​വി​യും വ്യോ​മ​സേ​നാ മേ​ധാ​വി​യും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി വെവ്വേ​റെ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു പ്ര​തി​കാ​രം ചെ​യ്യു​മെ​ന്ന് രാ​ജ്നാ​ഥ് സി​ങ് ആ​ണ​യി​ട്ട​ത്. നാ​വി​ക​സേ​നാ മേ​ധാ​വി അ​ഡ്മി​റ​ൽ ദി​നേ​ശ് കെ. ​ത്രി​പാ​ഠി ശ​നി​യാ​ഴ്ച രാ​ത്രി​യും വ്യോ​മ​സേ​നാ മേ​ധാ​വി എ.​പി. സി​ങ് ഞാ​യ​റാ​ഴ്ച പ​ക​ലു​മാ​ണ് പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. നേ​ര​ത്തേ മോ​ദി ക​ര​സേ​നാ മേ​ധാ​വി​യെ ക​ണ്ട​തി​ന്റെ തു​ട​ർ​ച്ച​യാ​ണി​തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajnath SinghPahalgam Terror Attack
News Summary - You know PM very well, what India desires will happen: Rajnath on Pahalgam attack response
Next Story