Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘നിങ്ങൾ പോരാടിയത് സ്നേഹവും സത്യവും കരുണയും കൊണ്ട്, സഹോദരിയായതിൽ അഭിമാനം’

text_fields
bookmark_border
‘നിങ്ങൾ പോരാടിയത് സ്നേഹവും സത്യവും കരുണയും കൊണ്ട്, സഹോദരിയായതിൽ അഭിമാനം’
cancel
camera_alt

പ്രിയങ്ക ഗാന്ധി, എക്സിൽ പങ്കുവെച്ച ചിത്രം

ന്യൂഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഇൻഡ്യ സഖ്യത്തിന്‍റെ മുന്നേറ്റത്തിന് ചുക്കാൻ പിടിച്ച സഹോദരന്‍ രാഹുലിനെ അഭിനന്ദിച്ച് സമൂഹമാധ്യമത്തിൽ കുറിപ്പെഴുതി പ്രിയങ്ക ഗാന്ധി. രാഹുല്‍ പോരാടിയത് സ്‌നേഹവും സത്യവും കരുണയും കൊണ്ടാണെന്ന് പ്രിയങ്ക എക്സിൽ കുറിച്ചു. ഇത്രനാളും കാണാതിരുന്നവര്‍ ഇന്ന് രാഹുലിനെ കാണുന്നുവെന്നും, അദ്ദേഹത്തിന്‍റെ സഹോദരിയായതിൽ അഭിമാനിക്കുന്നുവെന്നും പ്രിയങ്ക പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗൗതം അദാനി ഉൾപ്പെടെയുള്ള വ്യവസായികളെ ഒറ്റക്ക് നേരിടുന്ന രാഹുലിന്‍റെ കാർട്ടൂണും കുറിപ്പിനൊപ്പം അവർ പങ്കുവെച്ചു.

“അവർ എന്ത് പറഞ്ഞാലും ചെയ്താലും നിങ്ങള്‍ തലയുയര്‍ത്തി നിന്നു. നിങ്ങളുടെ ബോധ്യങ്ങളെ മറ്റുള്ളവര്‍ സംശയിച്ചപ്പോഴും നിങ്ങള്‍ സത്യത്തിനു വേണ്ടിയുള്ള പോരാട്ടവുമായി മുന്നോട്ടുപോയി. നിങ്ങളെ മറികടക്കാനായി അവർ വെറുപ്പും വിദ്വേഷവും ചൊരിഞ്ഞപ്പോഴും, നിങ്ങൾ പ്രകോപിതനായില്ല. സ്‌നേഹം കൊണ്ടും സത്യം കൊണ്ടും ഹൃദയത്തില്‍ നിന്നുള്ള കരുണകൊണ്ടും നിങ്ങള്‍ പോരാടി. ഇത്രനാളും കാണാതിരുന്നവര്‍ ഇന്ന് നിങ്ങളെ കാണുന്നു. എന്നാൽ ഞങ്ങളില്‍ ചിലര്‍ നിങ്ങളെ എല്ലാവരേക്കാളും ധൈര്യശാലിയായാണ് കാണുകയും അറിയുകയും ചെയ്തിട്ടുള്ളത്. രാഹുൽ, നിങ്ങളുടെ സഹോദരി ആയതിൽ ഞാൻ അഭിമാനിക്കുന്നു” -പ്രിയങ്ക കുറിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും രാഹുൽ ഗംഭീര ജയം സ്വന്തമാക്കി. ഉത്തർപ്രദേശിലെ റായ്ബറേലിയിൽനിന്ന് 3.9 ലക്ഷം വോട്ടുകള്‍ക്കാണ് ബി.ജെ.പിയിലെ ദിനേഷ് പ്രതാപ് സിങ്ങിനെ രാഹുല്‍ തോൽപ്പിച്ചത്. ഉത്തർപ്രദേശിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷങ്ങളിൽ ഒന്നാണിത്. വയനാട്ടിലും മൂന്നര ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാഹുൽ ജയിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - "You fought with love, truth and kindness": Priyanka Gandhi pens emotional note for brother Rahul
Next Story