Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപഴയ 500 രൂപ നോട്ടുകൾ...

പഴയ 500 രൂപ നോട്ടുകൾ ഉപയോഗിക്കുന്നതിനുള്ള ഇളവ്​ നാ​ളെ അവസാനിക്കും

text_fields
bookmark_border
പഴയ 500 രൂപ നോട്ടുകൾ ഉപയോഗിക്കുന്നതിനുള്ള ഇളവ്​ നാ​ളെ അവസാനിക്കും
cancel

ന്യൂഡൽഹി: അവശ്യ സേവനങ്ങൾക്കായി  പഴയ 500 രൂപ നോട്ടുകൾ ഉപയോക്കുന്നതിനായി സർക്കാർ അനുവദിച്ച ഇളവ്​ വ്യാഴാഴ്​ച അർധരാത്രി അവസാനിക്കും. ഇളവ്​ നീട്ടി നൽകേണ്ടെന്ന്​ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ധനകാര്യ സെക്രട്ടറി ശക്​തികാന്ത​ ദാസാണ്​ ​ ട്വിറ്റലൂടെ ഇക്കാര്യമറിയിച്ചത്​. 

വെള്ളിയാഴ്​ച  മുതൽ പഴയ 500 രൂപ നോട്ടുകൾ മരുന്ന്​ ഷോപ്പുകളിൽ മരുന്ന്​ വാങ്ങുന്നതിനും വൈദ്യുതി ബില്ല്​ വെള്ളക്കരം എന്നിവ അടക്കുന്നതിനും   ഉപയോഗിക്കാൻ സാധിക്കില്ല. പഴയ 500 രൂപ നോട്ടുകൾ റെയിൽവേ സ്​റ്റേഷനുകൾ ടോൾ പ്ലാസകൾ എന്നിവിടങ്ങളിൽ ഉപയോഗിക്കുന്നതിനുള്ള ഇളവ്​ നേരത്തെ തന്നെ കേന്ദ്ര സർക്കാർ പിൻവലിച്ചിരുന്നു.

നവംബർ 8ന്​ നോട്ട്​ പിൻവലിക്കൽ പ്രഖ്യാപിക്കു​േമ്പാൾ അവശ്യ സേവനങ്ങൾക്കായി പഴയ നോട്ടുകൾ ഉപയോഗിക്കാൻ 72 മണിക്കൂറാണ്​ കേന്ദ്ര സർക്കാർ അനുവദിച്ചിരുന്നത്​. പിന്നീട്​ ഇത്​ ​നീട്ടി നൽകുകയായിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:currency demonitization
News Summary - You can use old notes for utilities and mobile bills only till midnight tomorrow
Next Story