ന്യൂഡൽഹി: അമേരിക്കൻ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ വിജയിച്ച നിയുക്ത പ്രസിഡൻറ് ജോ ബൈഡനെയും വൈസ് പ്രസിഡൻറ് കമല ഹാരിസിനെയും അഭിനന്ദിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
'നിയുക്ത അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡന് അഭിനന്ദനങ്ങൾ. ശക്തമായ ദിശാബോധം നൽകി അദ്ദേഹം അമേരിക്കയെ ഒന്നിപ്പിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്' -രാഹുൽ ട്വിറ്ററിൽ കുറിച്ചു.
ഇന്ത്യയിൽ വേരുകളുള്ള ആദ്യ വനിത, വൈസ് പ്രസിഡൻറായി പ്രവർത്തിക്കുന്നതിൽ ഏറെ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരുവരെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിെൻറ പേരിൽ പ്രിയങ്ക ഗാന്ധിയും അഭിനന്ദിച്ചു.