Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘വിദേശ പിന്തുണ കൊണ്ടാണ് നിങ്ങൾ പ്രധാനമന്ത്രിയായതും അധികാരത്തിൽ തുടരുന്നതും, ധൈര്യമുണ്ടെങ്കിൽ പരസ്യ സംവാദത്തിന് വരൂ’; മോദിയെ വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

text_fields
bookmark_border
‘വിദേശ പിന്തുണ കൊണ്ടാണ് നിങ്ങൾ പ്രധാനമന്ത്രിയായതും അധികാരത്തിൽ തുടരുന്നതും, ധൈര്യമുണ്ടെങ്കിൽ പരസ്യ സംവാദത്തിന് വരൂ’; മോദിയെ വെല്ലുവിളിച്ച് രാഹുൽ ഗാന്ധി
cancel

ന്യൂഡൽഹി: നരേന്ദ്ര മോദി പ്രധാനമന്ത്രിയായതും അധികാരത്തിൽ തുടരുന്നതും വിദേശ ശക്തികളുടെ സഹായത്തോടെയാണെന്ന് രാഹുൽ ഗാന്ധി. ഇക്കാര്യത്തിൽ തുറന്ന സംവാദത്തിന് വിളിക്കുകയാണെന്നും ധൈര്യമുണ്ടെങ്കിൽ വെല്ലുവിളി ഏറ്റെടുക്കണമെന്നും രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.

രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വിദേശ സഹായം തേടുന്നുവെന്ന മോദിയുടെ ആരോപണത്തിന് മറുപടിയായാണ് രാഹുലിന്റെ പ്രതികരണം. ഗുജറാത്തിലെ ഏകതാ പ്രതിമാസന്നിധിയിൽ വെച്ചായിരുന്നു പ്രധാനമന്ത്രി പ്രതിപക്ഷത്തിനെതിരെയ കടുത്ത വിമർശനങ്ങൾ നടത്തിയിരുന്നത്.

‘‘മോദിജി, താങ്കൾ രാജ്യത്തോട് കള്ളം പറയുന്നത് നിർത്തൂ. നിലവിൽ ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥ പൂർണമായും നിയന്ത്രിക്കപ്പെടുന്നതും പിന്തുണക്കപ്പെടുന്നതും വിദേശ പിന്തുണയോടെയാണ്. വിദേശത്തെ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളാണ് നിങ്ങൾക്ക് പിന്തുണ നൽകുന്നത്’’ -രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.

‘‘ഞാൻ നിങ്ങളെ ഒരു പരസ്യ സംവാദത്തിന് വെല്ലുവിളിക്കുന്നു. ഏത് സ്റ്റേജിലും, ഏത് സമയത്തും. ധൈര്യമുണ്ടെങ്കിൽ വരൂ..എന്റെ പക്കലുള്ള വിവരങ്ങളെക്കുറിച്ച് ഭയമുള്ളതുകൊണ്ടാണ് പ്രധാനമന്ത്രി ഈ ചർച്ചയ്ക്ക് ധൈര്യപ്പെടാത്തത്.’’ -രാഹുൽ ഗാന്ധി പോസ്റ്റിൽ വെല്ലുവിളിച്ചു.

സർദാർ വല്ലഭഭായ് പട്ടേലിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂനിറ്റിയിൽ നടന്ന പരിപാടിയിൽ മോദി പ്രതിപക്ഷത്തിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. സർക്കാറിന്റെ നയങ്ങളെ ചോദ്യം ചെയ്യുകയെന്ന ജനാധിപത്യപരമായ ഉത്തരവാദിത്തം മറന്ന് പ്രതിപക്ഷം ഒരു തടസ്സവാദ ശക്തിയായി മാറിയെന്ന് മോദി കുറ്റപ്പെടുത്തിയിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - "You became PM and remain in power due to foreign support"; Rahul Gandhi challenges Modi
Next Story