Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിവാഹം കഴിക്കുന്നത്...

വിവാഹം കഴിക്കുന്നത് ഒരു ജോലിക്കാരിയെയല്ല, മറിച്ച് ജീവിതപങ്കാളിയെയാണെന്ന് സുപ്രീം കോടതി

text_fields
bookmark_border
No one should trust anyone before marriage
cancel

ഡൽഹി: വിവാഹം കഴിക്കുന്നത് ഒരു ജോലിക്കാരിയെയല്ല, മറിച്ച് ജീവിതപങ്കാളിയെയാണെന്ന് സുപ്രീം കോടതി. ഭാര്യ വീട്ടുജോലികൾ ചെയ്യുന്നില്ല എന്നത് ക്രൂരതയായി കാണാനാവില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. ഭാര്യ ഭക്ഷണം പാകംചെയ്യാൻ വിസമ്മതിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഭർത്താവ് സമർപ്പിച്ച വിവാഹമോചന കേസ് പരിഗണിക്കവെയാണ് കോടതി ഈ അഭിപ്രായം പങ്കുവെച്ചത്.

വിവാഹം കഴിക്കുന്നത് ഒരു ജോലിക്കാരിയെയല്ല, മറിച്ച് ഒരു ജീവിതപങ്കാളിയെയാണെന്ന് കോടതി അഭിപ്രായപ്പെട്ടു. മാറുന്ന കാലത്തിനനുസരിച്ച് പാചകം, അലക്ക് മുതലായ വീട്ടുജോലികളിൽ ഭർത്താവും പങ്കുചേരണമെന്ന് കോടതി പറഞ്ഞു.

ഭാര്യ ഭക്ഷണം പാകംചെയ്യാൻ വിസമ്മതിച്ചുവെന്നും കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങിന് തന്നെ ക്ഷണിച്ചില്ലെന്ന പരാതിയുമായാണ് ഭർത്താവ് കോടതിയെ സമീപിച്ചത്. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ഭാര്യയുടെ മനോഭാവം മാറി, തന്നെയും മാതാപിതാക്കളെയും അസഭ്യം പറയുകയും മോശമായി പെരുമാറുകയും ചെയ്തെന്നാണ് ഭർത്താവിന്റെ ആരോപണം.

ഈ ആരോപണങ്ങൾ ഭാര്യ കോടതിയിൽ നിഷേധിച്ചു. ഭർത്താവിന്റെയും കുടുംബത്തിന്റെയും സമ്മതത്തോടെയാണ് പ്രസവത്തിനായി സ്വന്തം വീട്ടിലേക്ക് പോയതെന്നും എന്നാൽ അവർ ചടങ്ങിൽ പങ്കെടുക്കാതെ പണവും സ്വർണവും ആവശ്യപ്പെട്ട് പീഡിപ്പിക്കുകയായിരുന്നുവെന്നും ഭാര്യ കോടതിയെ അറിയിച്ചു. ഇരുവരും 2017-ലാണ് വിവാഹിതരായത്, ഇവർക്ക് എട്ട് വയസ്സുള്ള ഒരു ആൺകുട്ടിയുണ്ട്. ഭർത്താവ് സർക്കാർ സ്കൂൾ അധ്യാപകനാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MarraigecookingHusband-WifeSupreme Court
News Summary - 'You Are Not Marrying A Maid, Husband Also Must Contribute To Cooking' : Supreme Court Tells Man
Next Story