ഭീകരാക്രമണ ഗൂഢാലോചനയെന്ന്; യു.പിയിൽ പള്ളികളും മദ്രസകളും നിരീക്ഷണത്തിൽ
text_fieldsബിജ്നോർ/ മീററ്റ് (യു.പി): ഡൽഹിയിലും ഉത്തർപ്രേദശിലും ഭീകരാക്രമണത്തിന് പദ്ധതിയിെട്ടന്നാരോപിച്ച് ഏതാനും യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തതുമായി ബന്ധപ്പെട്ട് യു.പിയിൽ പള്ളികളും മദ്റസകളും ഉൾപ്പെടെ രണ്ടായിരത്തോളം സ്ഥാപനങ്ങൾ സുരക്ഷാ നിരീക്ഷണത്തിൽ. വ്യാഴാഴ്ച ആറ് സംസ്ഥാനങ്ങളിൽ നടന്ന സംയുക്ത പരിശോധനയിൽ 12 പേരെ പിടികൂടിയിരുന്നു. ഇതിൽ യു.പി ഭീകരവിരുദ്ധസേന പള്ളി ഇമാം മുഹമ്മദ് ഫൈസാനെ അറസ്റ്റ് ചെയ്യുകയും മറ്റ് നാലു േപരെ ചോദ്യം ചെയ്തശേഷം വിട്ടയക്കുകയും െചയ്തു.ഭീകരപ്രവർത്തനം ആരോപിച്ച് ചോദ്യം െചയ്ത യുവാക്കൾ മദ്റസകളിൽ പഠിക്കുന്നവരാണെന്നാണ് പൊലീസ് വിശദീകരണം.
ന്യൂനപക്ഷകാര്യ മന്ത്രാലയത്തിൽനിന്നാണ് മദ്റസകളെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് ശേഖരിച്ചത്. ഇവയെല്ലാം നിരീക്ഷണത്തിലാണ്.
ബിജ്നേറിനും സമീപപ്രദേശങ്ങളിലുമുള്ള മതസ്ഥാപനങ്ങളെല്ലാം പൊലീസിെൻറയും സുരക്ഷാ ഏജൻസികളുെടയും നിരീക്ഷണത്തിലാണെന്നും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്നും പൊലീസ് സൂപ്രണ്ട് അജയ് സഹാനി പറഞ്ഞു. ബിജ്നോർ മേഖലയിൽ മാത്രം 1500ഒാളം മസ്ജിദുകളും ഇതിനോട് ചേർന്ന് മദ്റസകളുമുണ്ട്.
ഡൽഹിയിലും യു.പിയിലും ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തിയെന്നാരോപിച്ചാണ് യു.പിയടക്കം ആറ് സംസ്ഥാനങ്ങളിൽനിന്ന് 19നും 25നുമിടയിൽ പ്രായമുള്ളവരെ പിടികൂടിയത്. മറ്റ് എട്ടു പേരെയും ഇതിനകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതിൽ ആറു പേരെ എ.ടി.എസ്ചോദ്യം ചെയ്തു. മഹാരാഷ്ട്രയിൽനിന്ന് രണ്ടുപേരെ പിടികൂടിയതായും പൊലീസ് പറഞ്ഞു. അേതസമയം ഉത്തർപ്രദേശ് എ.ടി.എസ് ചോദ്യം ചെയ്ത യുവാക്കളെ രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ താക്കീത് ചെയ്ത് വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
