അധികാരത്തിലുള്ളപ്പോഴെല്ലാം കോൺഗ്രസ് ഹിന്ദുസംഘടനകളെ ദ്രോഹിച്ചുവെന്ന് യോഗി
text_fieldsഫറൂഖാബാദ് (യു.പി): കോൺഗ്രസ് അധികാരത്തിലിരുന്നപ്പോഴെല്ലാം ഹിന്ദുസംഘടനകൾക്കെതിരെ കള്ളക്കേസുകളുണ്ടാക്കാനും ഭീകരവാദികളെ വളർത്താനുമാണ് ശ്രമിച്ചതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോപിച്ചു. 2008 മാലേഗാവ് സ്ഫോടനക്കേസിൽ ഒരു സാക്ഷികൂടി കൂറുമാറിയതിന് പിന്നാലെയാണ് യോഗിയുടെ പ്രസംഗം. കേസിൽ യോഗിക്കും അഞ്ച് ആർ.എസ്.എസുകാർക്കുമെതിരെ മൊഴിനൽകാൻ ഭീകരവിരുദ്ധ സ്ക്വാഡ് ഓഫിസർമാർ സമ്മർദംചെലുത്തിയെന്നാണ് ചൊവ്വാഴ്ച കൂറുമാറിയ ആൾ എൻ.ഐ.എ കോടതിയിൽ പറഞ്ഞത്. കോൺഗ്രസ് നടത്തിയത് രാജ്യത്തിനെതിരായ നീക്കമാണെന്ന് പറഞ്ഞ യോഗി, ഈ വിഷയത്തിൽ അവരുടെ നേതൃത്വം മാപ്പുപറയണമെന്നും ആവശ്യപ്പെട്ടു. ബി.ജെ.പി പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു യോഗി. യോഗത്തിൽ, എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവിനെയും മുഖ്യമന്ത്രി വിമർശിച്ചു. കാൺപൂരിലെ സുഗന്ധവ്യാപാരിയുടെ വീട്ടിൽ റെയ്ഡ് നടന്നപ്പോഴാണ് എന്തിനാണ് അഖിലേഷ് നോട്ടുനിരോധനത്തെ എതിർത്തതെന്ന് വ്യക്തമായതെന്ന് അദ്ദേഹം പരിഹസിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

